കൊച്ചി: സമുദ്രോപരിതല താപനിലയിലെ വര്‍ധനവ്, ഉഷ്ണതരംഗങ്ങള്‍, മത്സ്യലഭ്യതയിലെ മാറ്റങ്ങള്‍, പവിഴപ്പുറ്റുകളുടെ നാശം, ഉപദ്രവകാരികളായ ആല്‍ഗകളുടെ പെരുകല്‍ (ആല്‍ഗല്‍ ബ്ലൂം) എന്നിവ സമുദ്ര ആവാസവ്യവസ്ഥയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വലിയ ഭീഷണി ഉയര്‍ത്തുന്നതായി സമുദ്ര ശാസ്ത്രജ്ഞര്‍.
കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സഥാപനത്തില്‍ (സിഎംഫ്ആര്‍ഐ) ആരംഭിച്ച രാജ്യാന്തര ട്രെവര്‍ സഫാരി സിമ്പോസിയത്തിലാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
സമുദ്ര ആവാസവ്യവസ്ഥയിലെ ഭൗതിക-ജൈവ മാറ്റങ്ങള്‍ കൂടുതല്‍ കൃത്യമായി മനസ്സിലാക്കുന്നതിനും സമയബന്ധിതമായ സമുദ്ര മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കുന്നതിനുള്ള സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണം. ഇതിനായി, സാറ്റ്‌ലൈറ്റ് റിമോട്ട് സെന്‍സിംഗ്, സമുദ്രനിരീക്ഷണ സംവിധാനങ്ങള്‍, കാലാവസ്ഥാ മോഡലുകള്‍, നിര്‍മിതബുദ്ധി എന്നിവ ഏകോപിപ്പിക്കണമെന്നും വിദഗധര്‍ പറഞ്ഞു.
