സിപിഎമ്മിന് ഇത്തവണ വോട്ടില്ല’; വീടിന് മുന്നിൽ പോസ്റ്ററൊട്ടിച്ച് ബ്രഹ്മഗിരിയിൽ നടത്തിയ നിക്ഷേപത്തിൽ പണം നഷ്ടമായ കുടുംബം

വയനാട് : നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ സിപിഎമ്മിന് വോട്ട് ചെയ്യരുതെന്ന് വീടിന് മുമ്പിൽ പോസ്റ്റർ ഒട്ടിച്ച് മേപ്പാടി സ്വദേശി ഇബ്രാഹിമിന്റെ കുടുംബം.

ബ്രഹ്മഗിരിയിൽ നടത്തിയ നിക്ഷേപത്തിൽ പണം നഷ്ടമായതിനെ തുടർന്ന് അവർ ഈ നടപടിയിലേക്ക് കടന്നതെന്ന് കുടുംബം വ്യക്തമാക്കി. ജനിച്ചപ്പോൾ മുതൽ ഞങ്ങൾ സിപിഎം അനുഭാവികളാണ്. അതിനാൽ ആദ്യം ഇങ്ങനെ ചെയ്യാൻ വിഷമം ഉണ്ടായിരുന്നു. എന്നാൽ അത്രയും നിസ്സഹായ അവസ്ഥയിൽ ആയതിനാൽ ഇപ്പോൾ പോസ്റ്റർ ഒട്ടിക്കേണ്ടി വന്നതെന്നും കുടുംബം പറഞ്ഞു.

ഭർത്താവ് അസുഖബാധിതനായി മരിച്ചപ്പൊഴും നിക്ഷേപിച്ച തുക തിരികെ കിട്ടാതിരുന്നതിനാൽ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, അതിന്റെ പശ്ചാത്തലത്തിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതാണെന്നും കുടുംബം പറഞ്ഞു. അതേസമയം, ബ്രഹ്മഗിരി മേഖലയിലെ ചുമതല വഹിക്കുന്ന വൃത്തങ്ങളിൽ നിന്ന് ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!