തിരുവനന്തപുരം : ഡബിൾ ലോക്കും താക്കോലും പറയുന്നവർക്ക് അഹങ്കാരമാണെന്നും നേമത്ത് ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും രാജീവ് ചന്ദ്രശേഖർ. നേമത്തെ എതിർ സ്ഥാനാർത്ഥിയായ ശിവൻകുട്ടി വലിയ നേതാവാണെന്നും മന്ത്രിയാണെന്നും മാങ്ങയാണെന്നും ചക്കയാണെന്നുമൊക്കെയാണല്ലോ പറയുന്നതെന്നും അങ്ങനെയെങ്കിൽ വിവാദം ഉണ്ടാക്കാതെ വികസനം ചർച്ച ചെയ്യട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അടുത്ത രണ്ടു ദിവസം വികസനം മാത്രമായിരിക്കും പറയുകയെന്നും ഡീൽ അടക്കമുള്ള ആരോപണങ്ങളിൽ കൂടുതൽ പറയാനില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഡബിൾലോക്കും താക്കോലും പറയുന്നവർക്ക് അഹങ്കാരം, നേമത്ത് ബിജെപിക്ക് തികഞ്ഞ ആത്മവിശ്വാസമെന്ന് രാജീവ് ചന്ദ്രശേഖർ
