കളമശ്ശേരിയിൽ വാഹനാപകടം; അഞ്ച് വയസുകാരന് ദാരുണാന്ത്യം

എറണാകുളം : കളമശ്ശേരിയിൽ വാഹനാപകടത്തിൽ അഞ്ച് വയസുകാരന് ദാരുണാന്ത്യം. പാനായിക്കുളം മഠത്തിൽ പറമ്പിൽ അൽ അമീനിൻ്റെ മകൻ ഐദീൻ ആദം ആണ് മരിച്ചത്. മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ലോറി തട്ടി ബസിനടിയിലേക്ക് തെറിച്ചു വീണാണ് അപകടം.

മുത്തച്ഛൻ ജമാലിനും മുത്തശ്ശി ബീവിക്കും പരിക്കുണ്ട്. ഇവരുടെ ആരോഗ്യ നില ഗുരുതരമല്ല. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!