കോട്ടയത്ത് കാർ നിയന്ത്രണം വിട്ട്  തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കോട്ടയം : പാറക്കൽ കടവിൽ  കാർ നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.

തോട്ടയ്ക്കാട് കാവുങ്കൽ കുഞ്ഞുമോന്റെ മകൻ അനൂപാണ് (28) മരിച്ചത്. ഒപ്പമുണ്ടായിരുന്ന എബി , ജസ്റ്റിൻ ചാക്കോ എന്നിവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കോട്ടയം കൊല്ലാട് പാറക്കൽ കടവ് ഷാപ്പിന് സമീപം എത്തിയ കാർ നിയന്ത്രണം വിട്ട്  തോട്ടിലേയ്ക്ക് മറിയുകയായിരുന്നു.

ഷാപ്പിനുള്ളിൽ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനോടുവിൽ രണ്ടുപേരെ രക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!