വയനാട് ടൗൺഷിപ്പ് നിർമ്മിച്ചത് യുഡിഎഫ് ആണെന്ന്  വി ഡി സതീശൻ പറയുമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണൻ

പുതുപ്പള്ളി : വയനാട് ടൗൺഷിപ്പ് വരെ  നിർമ്മിച്ചത് അധികം താമസിയാതെ യുഡിഎഫ് ആണെന്ന്  വിഡി സതീശൻ പറയുമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണൻ.

വയനാട് കോൺഗ്രസ്സ് ഭവനം നിർമ്മാണം തുടങ്ങിയെന്ന് നുണ പറഞ്ഞത് മാധ്യമങ്ങൾ പൊളിച്ചു.  രാഷ്ട്രീയ നേതൃത്വത്തിന് എങ്ങനെയാണ് ഇങ്ങനെ കല്ലുവെച്ച നുണകൾ പറയാൻ കഴിയുന്നത്. ബിജെപി ക്കെതിരായ ഏറ്റവും ശക്തമായ കർഷകസമരത്തിൻ്റെ നേതൃനിരയിൽ എന്തുകൊണ്ടാണ് കോൺഗ്രസ്സിന് നിൽക്കാൻ കഴിയാത്തത് എന്നും കർഷക സമത്തിന് നേതൃത്വം നൽകിയ ബിജു കൃഷ്‌ണൻ ചോദിച്ചു.

കെ എം രാധാകൃഷ്ണൻ്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം മണർകാട് സംഘടിപ്പിച്ച എൽഡിഎഫ് പ്രചാരണയോഗം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോസഫ് ചാമക്കാല അധ്യക്ഷനായി അഡ്വ റെജി സഖറിയ ജയിക്ക് സി തോമസ് പി എൻ ബിനു സുഭാഷ് പി വർഗീസ് സിബി താളിക്കല്ല് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!