കേരള കോൺഗ്രസ് എം
സംസ്ഥാന ജനറൽ
സെക്രട്ടറി പാർട്ടി വിട്ടു,
സിൽക്ക് കോർപ്പറേഷൻ
ചെയർമാൻ സ്ഥാനവും
രാജിവെച്ചു;
കോൺഗ്രസിൽ
ചേരുമെന്ന് മുഹമ്മദ്
ഇക്ബാൽ

കൊച്ചി : കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് മുഹമ്മദ് ഇക്ബാൽ പാര്‍ട്ടി വിട്ടു. കേരള കോൺഗ്രസ് എമ്മിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിൽക്കിൻ്റെ ചെയർമാനും ആയിരുന്നു മുഹമ്മദ് ഇക്ബാല്‍.

ഇനി കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ്  മുഹമ്മദ് ഇക്ബാലിൻ്റെ തീരുമാനം.

പേരാമ്പ്രയോ കുറ്റ്യാടിയോ ഇടതുമുന്നണിയില്‍ നിന്നും നേടിയെടുക്കുന്നതിൽ കേരള കോൺഗ്രസ് എം രാജയപ്പെട്ടു എന്നാരോപിച്ചാണ് രാജി. സിപിഎം നേതൃത്വം വഞ്ചിച്ചെന്നും അദ്ദേഹം ആരോപിച്ചു. പേരാമ്പ്രയിൽ യുഡിഎഫിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തകാലങ്ങളിൽ നേരിടേണ്ടിവന്നത് കടുത്ത അവഗണനയാണെന്നും ഇതേത്തുടർന്നാണ് മാനസിക പ്രയാസങ്ങൾ കൊണ്ടാണ് രാജിയെന്നും മുഹമ്മദ് ഇഖ്ബാൽ പ്രതികരിച്ചു.

2021ൽ കുറ്റ്യാടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നു. എന്നാൽ ഈ സീറ്റ് സിപിഎം ഏറ്റെടുത്തു. 2021 ന് പകരം ഇത്തവണ സീറ്റ് നൽകുമെന്നായിരുന്നു സിപിഎം പറഞ്ഞിരുന്നത്. എന്നാൽ ഇത്തവണയും സീറ്റ് നല്കാൻ തയ്യാറായില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും. ഇനി കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുമെന്നും മുഹമ്മദ് ഇഖ്ബാൽ വ്യക്തമാക്കി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!