ജയിലില്‍ പോകാന്‍ ഇഷ്ടപ്പെട്ട് യുവാവ്…ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും മോഷണം…

തിരുവനന്തപുരം: മോഷണക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും ജയിലിലേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹത്തില്‍ വീണ്ടും മോഷണം നടത്തി പിടിയിലായി.

തിരികെ ജയിലിലേയ്ക്ക് പോകുന്നതിനാണ് രണ്ടിടങ്ങളിലായി മോഷണം നടത്തിയതെന്നാണ് പ്രതി കുറ്റസമ്മത മൊഴി നല്‍കിയത്. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലിപ്ഖാനെയാണ് (46) കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.

ജയിലിലെ താമസവും വൃത്തിയും വെടിപ്പുമുള്ള ഭക്ഷണവും ഒപ്പം നല്ല ചികിത്സയും കൂലിയും ലഭിക്കും. കൂടാതെ ജയില്‍ അടുക്കളയില്‍ നന്നായി പണിയെടുക്കും.

വിഴിഞ്ഞം, കോവളം മേഖലയടക്കം 21-ലധികം വലുതും ചെറുതുമായ മോഷണങ്ങളാണ് ദിലീപ് ഖാന്‍ നടത്തിയെന്നാണ് പൊലീസ് പറയുന്നത്.





Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!