സാദിഖലി തങ്ങളെ അധിക്ഷേപിച്ച സംഭവം…അക്കൗണ്ട് വിവരങ്ങൾ തേടി സൈബർ പോലീസ് മെറ്റയെ സമീപിച്ചു

മലപ്പുറം : മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ മലപ്പുറം സൈബർ പോലീസ് അന്വേഷണം ഊർജിതമാക്കി.

അപകീർത്തികരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉറവിടവും അത് നിർമ്മിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങളും തേടി പോലീസ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയെ സമീപിച്ചിട്ടുണ്ട്.

നിലവിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ട സാഹചര്യത്തിൽ, പോസ്റ്റിലുണ്ടായിരുന്ന ചിത്രം ഫോറൻസിക് പരിശോധനയ്ക്ക് അയച്ച പോലീസ് വ്യാജരേഖ ചമയ്ക്കൽ, അപകീർത്തിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് മുന്നോട്ട് കൊണ്ടുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!