കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം.
പിണറായി വിജയന്റെ പേരില്‍ 43.35 ലക്ഷം രൂപയുടെയും ഭാര്യ കമലയ്ക്ക് 60.58 ലക്ഷം രൂപയുടെയും നിക്ഷേപമാണുള്ളത്.
ധർമ്മടം നിയമസഭാ മണ്ഡലത്തില്‍ സമർപ്പിച്ച നാമനിർദ്ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍ ഉള്ളത്.
പിണറായി വിജയന് 78 സെന്റ് സ്ഥലവും കമലയ്ക്ക് ഒഞ്ചിയത്ത് 17.5 സെന്റ് സ്ഥലവുമുണ്ട്. ഇരുവരുടെയും പേരില്‍ ബാദ്ധ്യതകള്‍ ഒന്നുമില്ലെന്നും പിണറായി വിജയൻ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. പിണറായി വിജയൻ്റെ പേരില്‍ മൂന്ന് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
ധർമ്മടം മണ്ഡലത്തില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പിണറായി വിജയൻ ഇന്ന് രാവിലെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
