സിപിഎമ്മിന്റെ വളര്‍ച്ച പടവലങ്ങ പോലെ; ഞാന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് പോകുമ്പോള്‍ രാഗേഷ് ജനിച്ചിട്ടില്ല –  മറുപടിയുമായി ടികെ ഗോവിന്ദന്‍

കണ്ണൂര്‍: സിപിഎം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ടികെ ഗോവിന്ദന്‍. വര്‍ഗശത്രുവെന്നാണ് സിപിഎം നേതാക്കള്‍ ഇപ്പോള്‍ തന്നെ വിളിക്കുന്നതെന്നും ആ വിളി ആദ്യം കേട്ടവര്‍ എകെജിയും ഇഎംഎസുമാണെന്ന് ടികെ ഗോവിന്ദന്‍ പറഞ്ഞു. സിപിഎം രൂപീകരിച്ചപ്പോഴാണ് ഇഎംഎസും എകെജി ആ വിളി കേട്ടതെന്നും ഗോവിന്ദന്‍ പറഞ്ഞു.

സിപിഎമ്മിന്റെ വളര്‍ച്ച പടവലങ്ങ പോലെയാണ്. കോണ്‍ഗ്രസിനെ പിന്തുണച്ചതിന് മഹാദ്രോഹിയാക്കിയെന്നും എന്നെങ്കിലും സിപിഎം തെറ്റുതിരുത്തുയിട്ടുണ്ടോയെന്നും ടികെ ഗോവിന്ദന്‍ ചോദിച്ചു. സിപിഎമ്മിന്റെത് അഹന്തയുടെ ഭാഷയാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനെ തകര്‍ക്കുന്നത് അതിന്റെ നേതൃത്വമാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. അഹന്തയുടെ ഭാഷയാണ് അവരുടേത്. കെകെ രാഗേഷിന്റെത് കുട്ടികളുടെ ചേഷ്ടയാണ്. താന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് പോകുമ്പോള്‍ രാഗേഷ് ജനിച്ചിട്ടില്ല. ടിപിയെ ഇല്ലാതാക്കിയതുപോലെ ഞങ്ങളെയും ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ടികെ ഗോവിന്ദന്‍ അവസരവാദിയാണെന്ന് പിണറായി വിജയന്‍ ആവര്‍ത്തിച്ചു. തളിപ്പറമ്പില്‍ നടന്ന സിപിഎം വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവിന്ദന്‍ പാര്‍ട്ടിയോട് കാണിച്ചത് വഞ്ചനയാണ്. വഞ്ചകര്‍ പിന്നോട്ട് പോകുന്നതാണ് ചരിത്രം. പാര്‍ട്ടിക്ക് പോറല്‍ എല്‍പ്പിക്കാന്‍ ഇവര്‍ വളരില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ചിലര്‍ തെറ്റായ നിലപാട് സ്വീകരിച്ചതാണ് എല്‍ഡിഎഫിന്റെ പരാജയത്തിന് ഇടയാക്കിയതെന്നും അത്തരക്കാര്‍ ആത്മപരിശോധന

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!