അമിത വേഗത്തിൽ കണ്ടെയ്നർ ട്രെക്കിലേക്ക് ഇടിച്ച് കയറി മിനിബസ്… കാസിരംഗയിൽ 24 മരണം…

കാസിരംഗ: അസമിലെ കാസിരംഗയിൽ മിനിബസും ട്രെക്കും കൂട്ടിയിടിച്ച് 24 മരണം. നിരവധിപ്പേർക്ക് പരിക്കേറ്റു.

ബോകാഘട്ടിൽ നിന്ന നാഗോണിലേക്ക് പോവുകയായിരുന്ന മിനി ബസ് ട്രെക്കിലേക്ക് ഇടിച്ച് കയറിയാണ് അപകടം. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കാസിരംഗയ്ക്ക് സമീപമുള്ള റോംഗാജനിൽ വച്ചാണ് അപകടമുണ്ടാ യത്. ഇടിയുടെ ആഘാതത്തിൽ സാരമായി കേടുപാടുകൾ സംഭവിച്ച് തലകീഴായി മറിഞ്ഞ ട്രെക്കിൽ നിന്ന് ഏറെ പാടുപെട്ടാണ് പ്രദേശവാസികൾ യാത്രക്കാരെ പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!