ദേവസ്വം സ്‌പെഷ്യൽ പ്ലീഡർ നിയമനം പാർട്ടിക്ക് അറിയില്ല, വിശദീകരിക്കേണ്ടത് ദേവസ്വം മന്ത്രി

കണ്ണൂർ : ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനായ കെ ബി പ്രദീപിനെ ദേവസ്വം സ്‌പെഷ്യൽ പ്ലീഡറായി സർക്കാർ നിയമിച്ചത് പാർട്ടിക്ക് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്. എന്തെങ്കിലും തരത്തിലുള്ള ചെറിയ പിശകുകൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് പോകുമെന്ന് ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സണ്ണി ജോസഫ് പറഞ്ഞു.

നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൂചിപ്പിച്ചപ്പോൾ ദേവസ്വം മന്ത്രിയാണ് ഇക്കാര്യങ്ങൾ വിശദീകരിക്കേണ്ടത് എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. താൻ അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയാണ് തീരുമാനമെടുത്തതെ ന്നുമുള്ള ദേവസ്വം മന്ത്രി കെ മുരളീധരന്റെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇക്കാര്യങ്ങൾ അദ്ദേഹവുമായി ആലോചിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയാണോ ഒറ്റയ്ക്ക് എല്ലാ തീരുമാനങ്ങളും എടുക്കുന്നത് എന്ന ചോദ്യത്തിന് ചിരിച്ച് കൊണ്ട് സണ്ണി ജോസഫ് ഒഴിഞ്ഞുമാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!