തിരുവനന്തപുരത്ത് മെഡിക്കൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം, സീനിയർ ഡോക്ടർക്കെതിരെ കേസ്…

തിരുവനന്തപുരം : തിരുവനന്തപുരത്ത് മെഡിക്കൽ ദന്തൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം.

നെടുമങ്ങാട് ജില്ലാ സർക്കാർ ആശുപത്രിയിലെ സീനിയർ ഡോക്ടർ ആണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സർജനായ N K ബിനുവിനെതിരെ പെൺകുട്ടി നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമിൽ വിളിച്ചു വരുത്തിയായിരുന്നു പീഡനശ്രമം.ഒ പിയിൽ ചികിത്സ തേടിയ പെൺകുട്ടിയോട് റൂമിൽ എത്താൻ ആവശ്യപ്പെടുകയും അവിടെവെച്ച് പീഡിപ്പിക്കാൻ ഡോക്ടർ ശ്രമിക്കുകയുമായിരുന്നു. നെടുമങ്ങാട് പൊലീസ് ബിനുവിനെതിരെ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!