കണ്ണൂര്‍: പാനൂരില്‍ സ്വന്തം കല്യാണ ദിവസവും ഡോക്ടറെന്ന നിലയിലെ കടമയും കര്‍ത്തവ്യവും മറക്കാതെ നവവധു ഡോ. ഷിറിന്‍ സുബൈര്‍. കല്യാണ വീട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് ഡോ. ഷിറിന്‍ വിവാഹ ചടങ്ങുകള്‍ക്കിടയിലും ചികിത്സ നല്‍കി. പാനൂരിലെ പി.കെ. സുബൈര്‍ നഗരസഭ കൗണ്‍സിലര്‍ ഷമീന സുബൈര്‍ ദമ്പതികളുടെ മകളാണ് ഡോ. ഷിറിന്‍ സുബൈര്‍.
വിവാഹ ചടങ്ങുകള്‍ക്കിടെയാണ് കല്യാണ വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് മറ്റൊന്നും ആലോചിക്കാതെ ഡോ. ഷിറിന്‍ യുവതിയെ പരിശോധിക്കുകയും ആവശ്യമായ പരിചരണവും നിര്‍ദേശങ്ങളും നല്‍കുകയും ചെയ്തു.
സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിലും ഡോക്ടറെന്ന നിലയിലെ ഉത്തരവാദിത്വം മറക്കാതിരുന്ന നവവധുവിന്റെ പ്രവൃത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രശംസ നേടി.
ആതുര ശ്രുശ്രൂഷയെന്നകടമയ്ക്ക് മുന്നില്‍ സ്വന്തം സന്തോഷദിനത്തിലും ഡോക്ടര്‍ഷിറിന്‍ സുബൈറിന്റെ ഈ മാതൃകാപരമായ ഇടപെടല്‍ സമൂഹമാധ്യമങ്ങളിലും അഭിനന്ദനങ്ങള്‍ നേടി.
