ദേശീയപാതയിൽ മുണ്ടക്കയം ഇടച്ചോറ്റിക്ക് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു…

മുണ്ടക്കയം : ദേശീയപാതയിൽ മുണ്ടക്കയം ഇടച്ചോറ്റിക്ക് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു.

ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 8.30 നുണ്ടായ സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.

കോട്ടയത്തുനിന്ന് കുമളിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഏകദേശം 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി. പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!