നഴ്സിങ് കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ തീയതി നീട്ടി…

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ നഴ്സിങ് കോഴ്‌സുകളിലേക്കുള്ള 2026–27 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള തീയതി നവംബർ 30 വരെ നീട്ടി.

ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇനിയും അഡ്മിഷൻ ലഭിക്കാത്തവർക്ക് ഈ അവസരം പ്രയോജയപ്പെടുത്താം.

എ.എൻ.എം, ജി.എൻ.എം, ബി.എസ്‌സി. നഴ്സിങ്, പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്സിങ്, എം.എസ്‌സി. നഴ്സിങ്, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിങ് എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾക്കാണ് സമയപരിധി നീട്ടിയത്.

പുതിയ ഉത്തരവ് പ്രകാരം ഈ കോഴ്‌സുകളുടെ ക്ലാസുകൾ ഡിസംബർ 2-ന് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!