പമ്പയിലെ ഇരുന്നൂറോളം ശുചിമുറികളിലേക്കുള്ള ജലവിതരണം തടസപ്പെടുത്തി…പരാതി നല്‍കാന്‍ ദേവസ്വം ബോര്‍ഡ്…

പത്തനംതിട്ട: ശബരിമലയില്‍ ശുചിമുറിയിലേക്ക് ഉള്ള ജലവിതരണം തടസപ്പെടുത്തി. പമ്പയിലെ ഇരുന്നൂറോളം ശുചിമുറിയിലേക്ക് ഉള്ള ജലവിതരണം ആണ് തടസപ്പെട്ടത്.

വെള്ളം കൊണ്ടുവരുന്ന വാല്‍വുകള്‍ അടച്ചിട്ടു. പിന്നില്‍ സംഘടിത ശ്രമം എന്ന് സംശയം. പൊലീസില്‍ പരാതി നല്‍കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം.

വാല്‍വുകള്‍ നിരീക്ഷിക്കാന്‍ ജീവനക്കാരെ നിയോഗിച്ചു.ഒരാഴ്ച മുന്‍പും ഇത്തരത്തില്‍ ജലവിതരണം തടസപ്പെട്ടിരുന്നു.

വാല്‍വുകള്‍ അടച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു പ്ലംബറെ പിരിച്ചുവിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!