മലങ്കരസഭയിലെ ശാശ്വാത സമാധാനം, പ്രതീക്ഷകൾ കൈവിടുന്നില്ല…

കോട്ടയം : മലങ്കരസഭയിലെ ശാശ്വാത സമാധാനത്തിൽ പ്രതീക്ഷകൾ കൈവിടുന്നില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ.

പരിശുദ്ധ പാത്രിയർക്കീസ് ബാവാ മലങ്കരസഭയുടെ ദേവാലയങ്ങളിൽ പ്രവേശിക്കുന്നതിനെ എതിർക്കുന്നത് തർക്കം നിലനിൽക്കുന്നതിനാലാണ്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അദ്ദേഹത്തെ സഭാ ആസ്ഥാനമായ ദേവലോകത്തേക്ക് ക്ഷണിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവയ്ക്കായി ദേവലോകത്തിന്റെ വാതിലുകൾ തുറന്നിട്ടു. ചർച്ചകൾക്ക് ശേഷം എല്ലാ ദേവാലയങ്ങളിലും പ്രവേശിക്കുവാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാമായിരുന്നു.

എന്നാൽ തർക്കബാധിത പള്ളികളിൽ പ്രവേശിച്ച് നൈമിഷിക സന്തോഷത്തിന് വേണ്ടി ശാശ്വാതസമാധാനത്തെ തച്ചുടയ്ക്കാൻ ശ്രമിച്ചതായി ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ പ്രതികരിച്ചു.

സഭ ഒന്നായാൽ സ്വർഗം സന്തോഷിക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി സതീശൻ തന്നെ പറഞ്ഞത്. എന്നാൽ അതിന് പിന്നാലെ സംഭവിച്ചത് അസമാധാനം സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. മണർകാടും, കോതമംഗലത്തും നടന്നത് സർക്കാർ സ്പോൺസേർ‍ഡ് പ്രോഗ്രാമാണെന്ന് മലങ്കരസഭാ വിശ്വസികൾ വിലയിരുത്തുന്നു.

പളളികളിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് നിയമോപദേശം കിട്ടിയയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അങ്ങനെയെങ്കിൽ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനം രണ്ട് കൂട്ടരെയും ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടായിരുന്നു. അത് ചെയ്യാതെ ഒരു വിഭാഗത്തിനൊപ്പം നിന്ന് മലങ്കരസഭയെ മുറിവേൽപ്പിച്ചു.

ആരുടെയും ആത്മാഭിമാനം നഷ്ടപ്പെടുത്താതെ സഭാതർക്കത്തിൽ പരിഹാരം കാണുന്നത് ഇങ്ങനെയാണോ എന്നും മെത്രാപ്പോലീത്താ ചോദിച്ചു. സഭാസമാധാനത്തിനായി മുഖ്യമന്ത്രി നടത്തിയ ആത്മാർത്ഥമായ ശ്രമത്തിന് തുരങ്കം വെച്ചത് അദ്ദേഹത്തിന്റെ പാർട്ടിയിലുള്ളവരാണ്. പാർട്ടിയിലുള്ളവരും, ചില ഘടകകക്ഷികളും ചേർന്നാണ് സമാധാനനീക്കങ്ങൾ തകിടം മറിച്ചത്. പരിശുദ്ധ പാത്രിയർക്കീസ് ബാവാ നിയമം ലംഘിച്ചതോടെ ആ പാപഭാരം മുഖ്യമന്ത്രിയുടെ തലയിലായി. സത്യം വൈകാതെ പുറത്തുവരുമെന്നും ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!