പാലാ : നായ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ പരുക്കേറ്റ ഈരാറ്റുപേട്ട ഇളപ്പ് സ്വദേശി ജിൻ്റോയെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 2.30 യോടെ വാഗമൺ വേളപ്പശ്ശേരി ഭാഗത്തു വച്ചാണ് അപകടം ഉണ്ടായത്.
