ആശുപത്രി വാർഡിലെ പൂച്ചയും എലിയും…വിശദീകരണം തേടി ആരോഗ്യ മന്ത്രി കെ. മുരളീധരൻ…

തിരുവനന്തപുരം: പേരൂർക്കട ആശുപത്രിയിലെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിന് സമീപത്തെ ബൈസ്റ്റാൻഡർ വാർഡിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവത്തിൽ ആശുപത്രി അധികൃതരിൽനിന്ന് വിശദീകരണം തേടിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

ഏറെക്കാലമായി നവീകരണം നടത്താത്ത വാർഡിൽ അടുത്തിടെയുണ്ടായ കനത്ത മഴയെ തുടർന്ന് ഭിത്തികളിൽ ഈർപ്പം വർധിക്കുകയും പെയിന്റ് അടർന്നുവീഴുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു.ഇതേത്തുടർന്ന് ഇവിടം സുരക്ഷിതമല്ലെന്ന് വിലയിരുത്തി ഒരാഴ്ചയായി ഉപയോഗിക്കുന്നില്ല.

ഈ സാഹചര്യത്തിലാണ് ബൈസ്റ്റാൻഡർ വാർഡിനുള്ളിൽ പൂച്ചകളുടെയും എലിയുടെയും സാന്നിധ്യമുണ്ടായത് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നിലവിൽ വാർഡ് പൂർണമായും അണുവിമുക്തമാക്കിയിട്ടുണ്ട്. മന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!