പാമ്പാടി : പള്ളിവേട്ട കഴിഞ്ഞു… ചെറുവള്ളിക്കാവ് ക്ഷേത്രത്തിലെ കുംഭപ്പൂര ഉത്സവം ഇന്ന് ആറാട്ടോടുകൂടി സമാപിക്കും.
തിന്മയുടെ കരിനിഴലുകളെ ഭസ്മീകരിച്ച്, നന്മയുടെ വിജയകാഹളം മുഴക്കി പാമ്പാടി ചെറുവള്ളിക്കാവിലമ്മയുടെ പള്ളിവേട്ട മഹോത്സവം ഇന്നലെ ഭക്തിസാന്ദ്രമായി നടന്നു. കുംഭനിലാവുദിച്ച പുണ്യയാമത്തിൽ, സർവ്വചരാചരങ്ങൾക്കും രക്ഷയേകാൻ ദേവി നായാട്ടിനിറങ്ങിയപ്പോൾ പാമ്പാടിയു ടെ മണ്ണ് ഭക്തിപാരവശ്യത്താൽ നിറഞ്ഞു.

ആവേശമായി പെയ്തിറങ്ങിയ പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും ഇരമ്പലുകൾക്കിടയിലൂടെ, സർവ്വാഭരണവിഭൂഷിതയായി അമ്മ പള്ളിവേട്ടയ്ക്കായി പുറപ്പെട്ടപ്പോൾ ഭക്തമനസ്സുകളിൽ പുണ്യസാഫല്യത്തിന്റെ അലയൊലികളുയർന്നു. തിന്മയുടെ പ്രതീകമായ പന്നിയെ അമ്പെയ്തു വീഴ്ത്തി, ലോകശാന്തിക്കായി ശാന്തസ്വരൂപിണിയായി മടങ്ങുന്ന അമ്മയുടെ ദർശനം ഓരോ വിശ്വാസിക്കും ആത്മനിർവൃതിയുടെ നിമിഷങ്ങളായി. പൂമൂടലിന്റെ പരിമളവും ചുറ്റുവിളക്കിന്റെ പ്രഭയും പള്ളിവേട്ട എഴുന്നള്ളിപ്പിന് ദിവ്യമായ ശോഭയേകി. അക്ഷരാർത്ഥത്തിൽ പാമ്പാടി ഗ്രാമം ഒരു മഹാക്ഷേത്രമായി മാറുകയായിരുന്നു.
വിശപ്പകറ്റാൻ അമൃതേത്തുമായി അന്നദാനമണ്ഡപവും കലയുടെ നൈസർഗ്ഗിക ഭംഗിയുമായി കലാവേദികളും ഈ ഉത്സവരാവിനെ ധന്യമാക്കി.

ഇനി കാത്തിരിപ്പ് ആറാട്ടിന്റെ പുണ്യതീർത്ഥത്തിനായുള്ള പ്രയാണത്തിനാണ്. പള്ളിവേട്ട കഴിഞ്ഞ് യോഗനിദ്രയിലാണ്ട അമ്മയെ ഉണർത്തി, ആറാട്ടുകടവിൽ മഞ്ഞൾനീരാട്ടിനായി കൊണ്ടുപോകുന്ന ആ ചൈതന്യവത്തായ നിമിഷങ്ങൾക്കായി ഭക്തർ കാത്തിരിക്കുകയാണ്.
ഇന്ന് വൈകിട്ട് 4.30 ന് ആറാട്ട് ബലി, തുടർന്ന് ആറാട്ട് പുറപ്പാട് വെട്ടീപ്പറമ്പ്’ ഓമല്ലൂപ്പറമ്പ്, വേലൻപറമ്പ്, കുന്നേൽപ്പാലം, കളപ്പുരക്കൽ ചിറയoവയൽ, പൊത്തൻപുറം കവല വഴി ആലാംപള്ളി ജംഗ്ഷനിൽ എത്തിച്ചേരും.
ശ്രീവിരാഡ് വിശ്വകർമ്മ ക്ഷേത്രത്തിൻ്റെയും ആലാംപള്ളി പൗരസമിതിയുടേയും സ്വീകരണം ഏറ്റുവാങ്ങി 6.30 ന് മഞ്ഞാംമാക്കൽ ആറാട്ട് കടവിൽ എത്തിച്ചേരും. 7. 30 ന് ആറാട്ട് എതിരേല്പ് താലപ്പൊലി, ഭജന സംഘങ്ങൾ വാദ്യമേളങ്ങൾ, ദവീരഥം എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര പുറപ്പെടും. വീഥികളെല്ലാം വൈദ്യുതി ദീപാലങ്കാരങ്ങളാൽ നിറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ കലാപരിപാടികളും നടക്കും.
പൊത്തൻപുറം കവല, മഞ്ഞാംമാക്കൽ ശ്രീഭദ്ര പാട്ടമ്പലം, വെണ്ടകം, സബ് സ്റ്റേഷൻ, ഇലക്കൊടിഞ്ഞി എസ് എൻ പാട്ടമ്പലം, ഭക്തനന്ദനാർ, ഓമല്ലൂപറമ്പ് പാട്ടമ്പലം’ എന്നിവടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ക്ഷേത്രത്തിൽ എത്തിച്ചേരും. 8.30ന് ആറാട്ടു വരവിന് സ്വീകരണം, ദീപ കാഴ്ച, പറ, അൻപൊലി.
തുടർന്ന് കൊടിയിറക്ക്.
കലാമണ്ഡപത്തിൽ വൈകിട്ട് 7 ന് ഭജനശ്രീതം
