പാമ്പാടി പൂരം ഇന്ന്

കോട്ടയം : പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ കുംഭപ്പുര ഉത്സവത്തിൻ്റെ ഭാഗമായി പ്രസിദ്ധമായ കുംഭകുട ഘോഷയാത്ര ഇന്ന്.

പുലർച്ചെ എണ്ണക്കുടങ്ങളുടെ സമർപ്പണം നടന്നു. ഇനി ‘ദേശവഴിക്കരകളിൽ നിന്നുള്ള കുംഭകുട ഘോഷയാത്രകളുടെ വരവാണ്. നൂറുകണക്കിന് കുംഭകുടങ്ങൾ ഇന്ന് ചെറുവള്ളിക്കാവിലേക്ക് എത്തിച്ചേരും.

ഉച്ചയ്ക്ക് 11.30 ന് ചിറയംവയൽ,  പാമ്പാടി മഹാദേവ, ശ്രീഭദ്രാ മഞ്ഞാംമാക്കൽ,  എസ്.എൻ പാട്ടമ്പലം ഇലക്കൊടിഞ്ഞി, മുളേക്കുന്ന്, ഇരുപ്പക്കൽ, കങ്ങഴ, കുറ്റിക്കൽ, മൂലക്കര, ചേന്നംപള്ളി’ ഓർവയൽ, ശ്രീകൃഷ്ണ ആലാംപള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുംഭ കുടഘോഷയാത്രകൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിച്ചേരും. 12 ന് കുംഭ കുടങ്ങൾക്ക് ദേവസ്വം സ്വീകരണം നല്കും. തുടർന്ന് 12.30 ന് അഭിഷേകം.

വൈകിട്ട് മുത്താരമ്മൻ ആലാംപള്ളി,  ശ്രീഭദ്ര മുളേക്കുന്ന് തുടങ്ങിയ പാട്ടമ്പലങ്ങളിൽ നിന്നുളള അമ്മൻകുടങ്ങൾ  8.30 ന് എത്തിച്ചേരും.

രാവിലെ 7.30 ന് ശ്രീബലി എഴുന്നെള്ളിപ്പ്, വൈകിട്ട് 7ന് സേവ , കാഴ്ചശ്രീബലി എന്നിവയ്ക്ക് പുറമേ കലാമണ്ഡപത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!