പാമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞവും തിരുവുത്സവവും



പാമ്പാടി : ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ 26-ാമത് ഭാഗവത സപ്താഹ യജ്ഞവും തിരുവുത്സവവും ജനുവരി 6 മുതല്‍ 15 വരെ നടക്കും. സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദര്‍ ആണ് യജ്ഞാചാര്യന്‍.

പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റെ സമര്‍പ്പണം 6 ന് വൈകിട്ട് 5ന് എന്‍എസ്എസ് കോട്ടയം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ബി.ഗോപകുമാര്‍ നിര്‍വഹിക്കും. 25 വര്‍ഷത്തെ സപ്താഹ സ്മരണിക ‘കൃഷ്ണയാനം’ യൂണിയന്‍ സെക്രട്ടറി എ.എം. രാധാകൃഷ്ണന്‍ നായര്‍ പ്രകാശനം ചെയ്യും.

പാമ്പാടി മഹാദേവക്ഷേത്രം തന്ത്രി സജി തന്ത്രികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഭാഗവത മഹാത്മ്യം. ജനുവരി 7 ന് രാവിലെ യജ്ഞാരംഭം. വൈകിട്ട് 7 ന്് വിദ്യാഗോപാല മന്ത്രാര്‍ച്ചന. 9 ന് നരസിംഹാവതാരം. 10 ന് ശ്രീകൃഷ്ണാവതാരം. 11 ന് ഗോവിന്ദാഭിഷേകം, രുക്മിണി സ്വയംവരം. ജനുവരി 12 ന് കുചേലവൃത്തം, വൈകിട്ട് സര്‍വ്വശ്വര്യ പൂജ. ജനുവരി 13 ന് ഭാഗവത സംഗ്രഹം, പാരായണ സമര്‍പ്പണം, മഹാപ്രസാദമൂട്ട്.

വൈകിട്ട് തിരുവരങ്ങില്‍ കലാപരിപാടികളുടെ ഉദ്്ഘാടനം, തുടര്‍ന്ന് നാമ സങ്കീര്‍ത്തനം, തിരുവാതിര, ഡാന്‍സ്.
ജനുവരി 14 ന് രാവിലെ കളഭാഭിഷേകം, വൈകിട്ടു പുഷ്പാഭിഷേകം, തിരുവാതിര, ഗായകന്‍ മഞ്ജുനാഥ് വി ജയ് നയിക്കുന്ന ഭക്തിഗാനസുധ. മകര സംക്രമ ദിനത്തില്‍ രാവിലെ കളഭാഭിഷേകം, വൈകിട്ടു 5.30 ന് കാഴ്ചശ്രീബലി, ദേശവിളക്ക്, മഹാ നീരാജനം, സോപാന സംഗീതം, കലാമണ്ഡലം കണ്ണൂര്‍ രാധാകൃഷ്ണന്റെ പ്രമാണത്തില്‍ പഞ്ചാരിമേളം, മഹാദീപാരാധന. ഗജരാജന്‍ പല്ലാട്ട് ബ്രഹ്മദത്തന്‍ ഭഗവാന്റെ തിടമ്പേറ്റും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!