കോട്ടയം: ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന് തുടക്കമായി. കലാമണ്ഡപത്തില്‍ കലോപാസകരുടെ സംഗീതാര്‍ച്ചന ആരംഭിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം എസ് നിവേദിത തിരുവഞ്ചൂര്‍ നിര്‍വഹിച്ചു. മാനേജര്‍ കെ എന്‍ നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ദേവസ്വം അസിസ്റ്റന്റ് മാനേജര്‍ കെ വി ശ്രീകുമാര്‍, പെരുന്ന ഹരികുമാര്‍, വാഴപ്പള്ളി റ്റി എസ് സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നവരാത്രി നാളുകളില്‍ ക്ഷേത്രാനുഷ്ഠാനങ്ങള്‍ക്കും പൂജകള്‍ക്കും തന്ത്രി പെരിഞ്ഞേരി മന വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.
ദേശീയ സംഗീത നൃത്തോത്സവത്തിന് തുടക്കമായി .ചലച്ചിത്രതാരം ജയകൃഷ്ണനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ചേര്‍ന്ന് ഇന്ന് ഉദ്ഘാടനം ചെയ്യും. അഞ്ചിന് ഉച്ചയ്ക്ക് 12ന് സാരസ്വതം സ്‌കോളര്‍ഷിപ്പ് വിതരണവും കച്ഛപി പുരസ്‌കാര സമര്‍പ്പണവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും.
ഒക്ടോബര്‍ 10 നാണ് പൂജ വെയ്പ്പ്. പൂജവെയ്പ്പിന് മുന്‍പ് ഗ്രന്ഥ മെഴുന്നളിപ്പ് നടക്കും.12നാണ് മഹാനവമി. 13 നാണ് വിജയദശമി. വെളുപ്പിന് 4 മണി മുതല്‍ പു ജയെടുപ്പും വിദ്യാരംഭവും നടക്കും.
നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കലാമണ്ഡപത്തില്‍ രാപകല്‍ ഭേദമെന്യേ വിവിധ കലാപരിപാടികള്‍ അരങ്ങേറിത്തുടങ്ങി. ഇതോടൊപ്പമാണ് ദേശീയസംഗീത നൃത്തോത്സവവും നടക്കുന്നത്.