തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ശബരിമല യുവതീപ്രവേശനത്തിലെ നിലപാട് തിരുത്തി ഇടതു സര്‍ക്കാറിന് കീഴിലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
ശബരിമലയില്‍ യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന മുന്‍ നിലപാട് മാറ്റുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ശബരിമലയില്‍ ആചാരം സംരക്ഷിക്കപ്പെടണം എന്നതാണ് നിലപാട്. ഇതോടെ യുവതീപ്രവേശനത്തെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കാനാണ് ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നത്. ഇക്കാര്യം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
