ചങ്ങനാശ്ശേരി: പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പത്ത് നാൾ നീണ്ടു നിന്നിരുന്ന തിരുവുത്സവത്തിന് ഇന്ന് കൊടിയിറങ്ങും. തന്ത്രി കുഴിക്കാട്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, മേൽശാന്തി ഈശ്വരൻ നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.
ഉച്ചയ്ക്ക് 12 ന് അക്ഷരശ്ലോക സദസ്, 12.15 ന് ആറാട്ട് സദ്യ, 4.30 ന് പഞ്ചാരിമേളം, 5.30 ന് കൊടിയിറക്ക്, 6.30 ന് തിരുവാതിര, 7.30 ന് ക്ലാസിക്കൽ ഡാൻസ്, 9.30 ന് വൈക്കം വിജയലക്ഷ്മി അവതരിപ്പിക്കുന്ന ഗാനമേള, 6.30 ന് ആറാട്ട്, രാത്രി10ന് ആറാട്ട് വരവ്, ദീപ കാഴ്ച്ച, 11.30 ന് വെടിക്കെട്ട്, വലിയ കാണിക്ക, അകത്തെഴുന്നള്ളിപ്പ് എന്നിവ നടക്കും.