യദുവിനെ പുറത്താക്കാൻ കാരണം ആര്യാ രാജേന്ദ്രനല്ല…കാരണം വെളിപ്പെടുത്തി ഗണേഷ് കുമാർ…

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിൽ ആര്യാ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ യദു കൃഷ്ണനെ പുറത്താക്കാനുള്ള കാരണം വെളിപ്പെടുത്തി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ.

ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്നമല്ല, യദുവിനെ പുറത്താക്കാൻ കാരണമെന്നും യദു താൽക്കാലിക ഡ്രൈവർ ആയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. യദു, തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിൽ തുടർച്ചയായി ആറ് മണിക്കൂർ ഇയർഫോൺ വെച്ച് ഒരാളോട് ഫോണിൽ സംസാരിച്ചു. ബസിലെ അറുപതോളം യാത്രക്കാരുടെയും റോഡിലെ ആയിരങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയായിരുന്നു അത്.

യദു ഫോണിൽ സംസാരിച്ച കാര്യം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കോൾ ഡീറ്റെയിൽസ് സഹിതം കെ.എസ്.ആർ.ടി.സി സിഎംഡിക്ക് സമർപ്പിച്ചു. തുടർന്നാണ് നടപടി സ്വീകരിച്ചത്. ആര്യയുമായുണ്ടായ പ്രശ്നം തന്നോട് മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ സംസാരിച്ചിട്ടില്ലെന്നും ഗണേഷ്കുമാർ പറഞ്ഞു. വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!