തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ നാളെ തീരുമാനമായേക്കും. നാളെ നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയുണ്ടാകും. അതിന് ശേഷം സംസ്ഥാന സമിതി സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കും. തുടര്‍ന്ന് ജില്ലാകമ്മറ്റി യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും
ആറ്റിങ്ങല്‍ വി ജോയ്, കൊല്ലം സിഎസ് സുജാത, പത്തനംതിട്ട തോമസ് ഐസക്, ആലപ്പുഴ എഎം ആരിഫ്, ചാലക്കുടി സി രവീന്ദ്രനാഥ്, മലപ്പുറം കെടി ജലീല്‍/ വിപി സാനു, കോഴിക്കോട് എളമരം കരീം, വടകര എ പ്രദീപ് കുമാര്‍, കണ്ണൂര്‍ കെകെ ശൈലജ, കാസര്‍കോട് ടിവി രാജേഷ്/ വിപിപി മുസ്തഫ എന്നിവരാകും സ്ഥാനാര്‍ഥികള്‍ എന്നാണ് സൂചന.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് എറെ നിര്‍ണായകമായതിനാല്‍ ജയസാധ്യത മാത്രമാണ് പരിഗണിച്ചത്. നിലവില്‍ സിപിഎമ്മിന് അനകൂല സാഹചര്യമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തിയ സമരം ജനപിന്തുണ വര്‍ധിക്കാന്‍ ഇടയാക്കിയെന്നും നവകേരള സദസിലെ ജനപിന്തുണ സാഹചര്യങ്ങള്‍ അനുകൂലമായതിന്റെ സൂചനയാണെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍.