ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിയ്ക്ക് വീണ്ടും പ്രതിപക്ഷ നേതാവിന്റെ  സഹായഹസ്തം

പാലക്കാട് : പല്ലശ്ശനയില്‍ ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിയ്ക്ക് വീണ്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സഹായഹസ്തം.

വിനോദിനിക്ക് വീടുവെക്കാനുള്ള 5 സെൻ്റ് സ്ഥലത്തിന്റെ രേഖകളുടെ കൈമാറ്റം ഈമാസം 17ന് നല്‍കും. പാലക്കാട് നടക്കുന്ന ചടങ്ങില്‍ രേഖകള്‍ കൈമാറും. വിനോദിനിക്ക് കൃത്രിമ കൈ വയ്ക്കാനുള്ള സാമ്പത്തിക സഹായം നല്‍കിയത് വി ഡി സതീശന്‍ ആയിരുന്നു. കുടുംബത്തിന് സ്ഥലവും,  വീടും വാങ്ങാനുള്ള സഹായവും ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. കേരള സെല്‍ഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭൂമി വാങ്ങി നല്‍കുന്നത്.

ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ചു മാറ്റിയ വിനോദിനിയുടെ സങ്കടം വാര്‍ത്തകളിലൂടെ അറിഞ്ഞാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഹായവുമായി എത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കൃത്രിമകൈവെച്ചത്. കൃത്രിമ കൈ കൃത്യമായി ചലിപ്പിക്കാനുള്ള പരിശീലനം നല്‍കി വരികയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് വീണ് പരിക്കേറ്റ വിനോദിനിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!