ആലപ്പുഴ കളക്ടറുടെ നടപടിക്ക് തിരിച്ചടി…

ആലപ്പുഴ : ചേർത്തല താലൂക്ക് ഓഫീസിലെ അറ്റൻഡറും കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ചേർത്തല മേഖലാ പ്രസിഡന്റുമായ രാജേഷ് ഖന്നയെ 71 കിലോമീറ്ററിലധികം അകലെയുള്ള ചെങ്ങന്നൂർ താലൂക്ക് ഓഫീസിലേക്ക് സ്ഥലംമാറ്റിയ ആലപ്പുഴ ജില്ലാ കളക്ടറുടെ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഈ മാസം 24ലെ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമായിരുന്നു ഈ സ്ഥലംമാറ്റം.

ഭരണസൗകര്യം മുൻനിർത്തിയാണ് സ്ഥലംമാറ്റമെന്ന് വ്യക്തമാക്കിയെങ്കിലും നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിനെതിരെ കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജോയിന്റ് കൗൺസിൽ കളക്ടർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. തുടർന്ന്, റവന്യൂ സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർ എന്നിവരെ എതിർകക്ഷികളാക്കി രാജേഷ് ഖന്ന സമർപ്പിച്ച ഹർജിയിലാണ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!