ചക്കിന് വെച്ചത് കൊക്കിനുകൊണ്ടു… കടുവക്കായി വെച്ച കെണിയിൽ കുടുങ്ങിയത് പുലി

അടയ്ക്കാകുണ്ട് : കടുവക്കായി വെച്ച കെണിയിൽ കുടുങ്ങിയത് പുലി. റബ്ബർ ടാപ്പിംഗ് തൊഴിലാളിയെ കടിച്ച് കൊന്ന കടുവക്കായി ദൗത്യം തുടങ്ങി 15 ദിവസം കഴിയുമ്പോഴാണ് കൂട്ടിൽ പുലി കുടുങ്ങുന്നത്. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ അടയ്ക്കാക്കു ണ്ടിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

സുഹൃത്തായ അബ്ദുൽ സമദ് കണ്ടുനിൽക്കേയാണ് കടുവ ഗഫൂറിനു മേൽ ചാടിവീണ് കഴുത്തിനു പിന്നിൽ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയത്. ഇതോടെ കടുവക്കായി പ്രദേശത്ത് 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർആർട്ടി സംഘങ്ങളായി തെരച്ചിൽ തുടരുകയും കടുവയെ പിടകൂടാൻ കൂട് സ്ഥാപിക്കുകയും ചെയ്തു. എന്നൽ കടുവ കെണിയിലായിരുന്നില്ല. ബുധനാഴ്ച രാത്രിയിൽ കൽക്കുണ്ട് ചേരിയിൽ മാധവൻ എന്നയാളുടെ വളർത്തുനായയെ അഞ്ജാത ജീവി കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. വനം വകുപ്പ് പരിശോധനയിൽ ഇത് പുലിയാണെന്ന് കണ്ടെത്തി. ഇതോടെ കടുവക്ക് പിന്നാലെ പ്രദേശത്ത് പുലിയുടെ സാന്നിധ്യവും ഉറപ്പിച്ചിരിക്കുകയാണ്.

ടാപ്പിങ് തൊഴിലാളിയെ കടുവ പിടിച്ചിട്ട് 15 ദിവസം കഴിഞ്ഞുവെങ്കിലും ഇതുവരെ പിടികൂടാനായില്ല എന്നത് പ്രദേശത്ത് ആശങ്കയേറ്റുകയാണ്. കടുവ പലയിടത്തേക്കായി നീങ്ങുന്ന സാഹചര്യമാണുള്ളത്. കടുവക്കായി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ് വനംവകുപ്പ്. 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർആർട്ടി സംഘങ്ങളായാണ് തെരച്ചിൽ. ലൈവ് സ്ട്രീമിംഗ് ക്യാമറകളും ഡ്രോണുകളും, മൂന്ന് കൂടുകൾ, രണ്ട് കുങ്കി ആനകൾ, മൂന്ന് വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെ ഉപയോഗിച്ചള്ള തെരെച്ചിലാണ് വനം വകുപ്പിന്റെ തുടരുന്നത്. കടുവ കേരള എസ്റ്റേറ് ഭാഗം വിട്ട് മറ്റെവിടേയും പോയിട്ടില്ലെന്നാണ് വനം വകുപ്പിൻറെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!