പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്‍മുള വള്ളസദ്യക്ക് ഇന്ന് തുടക്കമാകും. വള്ളസദ്യക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആറന്‍മുള പള്ളിയോട സേവാ സംഘം ഭാരവാഹികള്‍ അറിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ വി എന്‍ വാസവന്‍, വീണാ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കും.
വിഭവങ്ങളുടെ എണ്ണങ്ങള്‍ കൊണ്ടാണ് ആറന്‍മുള വള്ളസദ്യ പ്രശസ്തം. പള്ളിയോടങ്ങളില്‍ എത്തുന്ന കരക്കാര്‍ക്കും വഴിപാടുകാര്‍ക്കും വഴിപാടുകാര്‍ ക്ഷണിക്കുന്നവര്‍ക്കുമായി 64 വിഭവങ്ങള്‍ അടങ്ങുന്ന സദ്യയാണ് നല്‍കുക. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ചിട്ടുള്ള നിര്‍വ്വഹണ സമിതിയായിരിക്കും വള്ളസദ്യയ്ക്ക് മേല്‍നോട്ടം വഹിക്കുക.