സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതി ദയനീയം…

കൊച്ചി : സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതിഗതികൾ അതിദയനീയമാണെന്നും, അവിടെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ഐസൊലേഷൻ സെല്ലുകൾ ജയിലിനേക്കാൾ മോശമാണെന്ന് നിരീക്ഷിച്ച കോടതി, ആത്മഹത്യാ പ്രവണതയുള്ള രോഗികളെ ഇത്തരം സെല്ലുകളിൽ പാർപ്പിക്കുന്നത് അവരുടെ മാനസിക നില കൂടുതൽ വഷളാക്കാൻ മാത്രമേ ഇടയാക്കൂ എന്നും ചൂണ്ടിക്കാട്ടി. രോഗികളെ കൂടുതൽ മാനസികമായി തകർക്കുന്ന സാഹചര്യം ഇവിടെ നിലനിൽക്കുന്നതായി കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!