പാലാ : വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
കടപ്ലാമറ്റത്ത് വച്ച് ബൈക്കും ബസും കൂട്ടിയിടിച്ച് പാമ്പാടി സ്വദേശി ആകാശിന് ( 28) പരിക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം.
ചേർപ്പുങ്കൽ ഭാഗത്ത് വച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് തെള്ളകം സ്വദേശി പി.ആർ.അരുണിന് ( 26) പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. ഇന്നലെ രാത്രി അയർക്കുന്നം ഭാഗത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് അയർക്കുന്നം സ്വദേശി അജു എബ്രഹാമിന് ( 49)പരിക്കേറ്റു.
