കോഴിക്കോട്: അയോധ്യ വിഷയത്തിൽ വിവാദങ്ങൾക്ക് മറുപടിയുമായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി.
അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിലൂടെ ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി. തെരഞ്ഞെടുപ്പ് മുൻപിൽ കണ്ടാണ് പ്രാണപ്രതിഷ്ഠ നടത്തിയതെന്ന് പറയാൻ ബിജെപി എന്തിനാണ് മടിക്കുന്നത്. ചങ്കൂറ്റത്തോടെ അഭിമാനത്തോടെ തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർഥ്യമാക്കി എന്ന് പറയണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടത്തിയത് പ്രധാനമന്ത്രിയല്ല. നാലുനാൾ നീണ്ടുനിന്ന വൈദീക കർമ്മത്തിലൂടെയാണ് പ്രാണപ്രതിഷ്ഠ നടന്നത്. അയോധ്യ മുസ്ലിം വിഷയം അല്ല,ഹിന്ദു വിഷയവും അല്ല. അത് രാഷ്ട്രവിഷയം ആണെന്നും ചിദാനന്ദപുരി പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്ത സ്വാമി ചിദാനന്ദപുരിക്ക് കോഴിക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയാ യിയിരുന്നു അദ്ദേഹം. ടി.ആർ രാമവർമ്മ ചടങ്ങിൽ അധ്യക്ഷത വഹിച്ചു