പണം കിട്ടിയില്പ; പകരം ജീൻസും ഷർട്ടും എടുത്ത് മോഷ്ടാവ് കടന്നു


മലപ്പുറം : നിലമ്പൂരിൽ രാത്രിയുടെ മറവിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു മോഷണം പതിവാകുന്നു. കഴിഞ്ഞ രാത്രിയിൽ നിലമ്പൂർ വെളിയംതോട് വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പുട്ടുപൊളിച്ച് മോഷണം നടന്നു.

പണം കിട്ടാത്ത നിരാശയിൽ ജീൻസും ഷർട്ടും എടുത്ത് മോഷ്ടാവ് കടന്നു കളഞ്ഞു. ഇന്നലെ രാത്രിയിൽ മുഖം മറച്ചാണ് മോഷ്ടാവ് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ എത്തിയത്.

കടയുടെ ഡോറിന്റെ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്. പൂട്ട് പൊളിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ കാണാം, ഇടക്കിടെ മോഷ്ടാവ് സി.സി.ടി.വി യിലേക്ക് നോക്കി തന്റെ മുഖം കാണുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നുണ്ട്.

കട മുഴുവൻ അരിച്ചു പെറുക്കിയ ശേഷം പണം ഇല്ലെന്ന് ബോധ്യമായതോടെ ജീൻസും ഷർട്ടും എടുത്ത് നിരാശയോടെ മടങ്ങുന്ന ദൃശ്യങ്ങളും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.കടയിൽ 20 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കട ഉടമ റഫീഖ് പറഞ്ഞു. കട ഉടമ നിലമ്പൂർ പൊലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!