റെയില്‍വേ നിരക്ക് വര്‍ദ്ധന: കോണ്‍ഗ്രസിന്റേത്
നുണകളുടെ ഘോഷയാത്ര


ന്യൂഡൽഹി : രാജ്യത്തെ സാധാരണ ജനങ്ങളെ ബാധിക്കാത്ത തരത്തില്‍ റെയില്‍വേ നിരക്കില്‍ ഒന്ന്, രണ്ട് പൈസയുടെ വര്‍ധന വരുത്തിയതിനെക്കുറിച്ച് കോണ്‍ഗ്രസ് നടത്തിവരുന്ന നുണ പ്രചാരണം ജനങ്ങളെ വിഢികളാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന് വ്യക്തം.

ഇന്ത്യന്‍ റെയില്‍വേയെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച കോണ്‍ഗ്രസ് ആണ് ഈ നുണകള്‍ സൃഷ്ടിച്ച് രംഗത്തുള്ളത്. എന്‍ഡിഎയുടെ സുശക്തമായ ഭരണത്തിന്‍ കീഴില്‍ റെയില്‍വേ ഇന്ന് ലാഭത്തിലാണ്.

അധികാരത്തിന്റെ ഇടനാഴികളിലേക്ക് അടുത്ത കാലത്തൊന്നും എത്തുകയില്ലെന്ന് ബോധ്യമുള്ള കോണ്‍ഗ്രസ് നേതൃത്വം വളഞ്ഞ വഴികളിലൂടെയും, കുപ്രചരണങ്ങളിലൂടെയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങളാണ് റെയില്‍വേ നിരക്കിന്റെ മറവില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഒരു പതിറ്റാണ്ടിലേറെയായി തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളിലൂടെ  നിരാശരായ കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ നുണകള്‍ പ്രചരിപ്പിച്ച് ഉന്മാദം സൃഷ്ടിക്കാനും, അവരുടെ സാധ്യതകള്‍ പുനരുജ്ജീവിപ്പിക്കാനുമുള്ള ശ്രമത്തിലാണ്. ഇതിനായി ഒടുവില്‍ തെരഞ്ഞെടുത്ത വിഷയമാണ് റെയില്‍വേ നിരക്കുകളുടെ സമീപകാല പരിഷ്‌കരണം.
ഇത് പൂര്‍ണ്ണമായ നിരക്ക് വര്‍ദ്ധനയല്ലെന്ന യഥാര്‍ത്ഥ വസ്തുതകളെ മറച്ചുവെച്ചാണ് കോണ്‍ഗ്രസ് പ്രചാരണം.

സബര്‍ബന്‍ സര്‍വീസുകള്‍, പ്രതിമാസ സീസണ്‍ ടിക്കറ്റുകള്‍, 215 കിലോമീറ്റര്‍ വരെയുള്ള സാധാരണ ക്ലാസ് യാത്രകള്‍ എന്നിവയില്‍ യാതൊരു വര്‍ദ്ധനവും വരുത്തിയിട്ടില്ല. ഇന്ത്യയിലെ ഒരു യാത്രക്കാരന്റെ ശരാശരി യാത്രാ ദൂരം ഈ കണക്കിനേക്കാള്‍ വളരെ കുറവായതി നാല്‍ നാമമാത്രമായ നിരക്ക് വര്‍ദ്ധനവ് ബഹുഭൂരിപക്ഷം യാത്രക്കാരെയും ബാധിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

215 കിലോമീറ്ററിനപ്പുറം, കിലോമീറ്ററിന് 1-2 പൈസയുടെ മൈക്രോ-കാലിബ്രേറ്റഡ് വര്‍ദ്ധനവ് ആണ് നടപ്പാക്കിയിരിക്കുന്നത്, അതായത് രാജ്യത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് വളരെ നീണ്ട യാത്രകള്‍ക്ക് പോലും 10 മുതല്‍ 20 രൂപ വരെയെ വര്‍ദ്ധിക്കുകയുള്ളൂ.  ശരാശരി ഒരു റെയില്‍വേ യാത്രക്കാരന്‍ 154 കിലോമീറ്റര്‍ മാത്രമേ സഞ്ചരിക്കുന്നുള്ളൂ, ഇത് 215 കിലോമീറ്റര്‍ ഇളവ് പരിധിയേക്കാള്‍ വളരെ കുറവാണ്. ഇതിനര്‍ത്ഥം ഭൂരിഭാഗം യാത്രക്കാര്‍ക്കും ഒരു വര്‍ദ്ധനവും ഉണ്ടാകുന്നില്ലെന്നതാണ്.

ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ക്ക് പോലും, അധികഭാരം വരുന്നില്ല. കാരണം രൂപയിലല്ല, പൈസയിലാണ് വര്‍ധനവ് വരുന്നത്. 500 കിലോമീറ്റര്‍ നോണ്‍-എസി മെയില്‍ അല്ലെങ്കില്‍ എക്‌സ്പ്രസ് യാത്രയ്ക്ക് വെറും 10 രൂപ കൂടുതല്‍ ചിലവാകും. 1,000 കിലോമീറ്റര്‍ യാത്രയ്ക്ക്, 20 രൂപയാണ് വര്‍ദ്ധനവ്, ഇത് മിക്ക സ്റ്റേഷനുകളിലും ഒരു കപ്പ് ചായയുടെ വിലയേക്കാള്‍ കുറവാണ്.

ഇതിനെയാണ് ‘ജനവിരുദ്ധം’- എന്ന് വിളിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അതിശയോക്തിയോടെ കൊട്ടിഘോഷിക്കുന്നത്. റെയില്‍വേ യാത്രാ നിരക്കുകളില്‍ ഇതിനകം തന്നെ വന്‍തോതില്‍ സബ്സിഡി നല്‍കുന്നുണ്ട്. യാത്രക്കാര്‍ക്ക് 100 രൂപ വിലയുള്ള ഒരു സര്‍വീസിന് ഏകദേശം 45 രൂപ മാത്രമേ നല്‍കുന്നുള്ളൂ. പാസഞ്ചര്‍ സെഗ്മെന്റ് 47% സബ്സിഡിയിലാണ് പ്രവര്‍ത്തിക്കുന്നത്, ഇത് പ്രതിവര്‍ഷം ഏകദേശം 60,000 കോടി രൂപയാണ്. മിതമായ യുക്തിസഹീകരണം നടത്തിയില്ലെങ്കില്‍, സുരക്ഷയ്ക്കും വിപുലീകരണത്തിനും ആവശ്യമായ വിഭവങ്ങള്‍ ഈ സംവിധാനം ചോര്‍ത്തി ക്കൊണ്ടിരിക്കും. അത് മറികടക്കുകയെന്ന ലക്ഷ്യത്തിലാണ് 1 – 2 പൈസയുടെ വര്‍ധനവിലൂടെ ലക്ഷ്യമിടുന്നത്.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉയര്‍ന്ന നിലയിലാണ് ട്രെയിനുകളിൽ ഗണ്യമായ നിലയില്‍ സുരക്ഷിതമായ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ ഇന്ന് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തില്‍ മികവുറ്റ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. മനുഷ്യ വിഭവശേഷി ചെലവുകള്‍, പെന്‍ഷനുകള്‍, പ്രവര്‍ത്തന ചെലവുകള്‍ എന്നിവ ഒരുമിച്ച് പ്രതിവര്‍ഷം 2.6 ലക്ഷം കോടി രൂപയിലധികം ആവശ്യമായി വരുന്നുണ്ട്. ഇതിനു പുറമെ സുരക്ഷാ മാനദണ്ഡങ്ങളും സേവന നിലവാരവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്ന തിനും സുസ്ഥിരമായ ധനസഹായം അത്യാവശ്യമാണ്. അത് അവഗണിക്കു വാന്‍ ജനക്ഷേമം മുനനിരത്തി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനും കഴിയുകയില്ല.

കഴിഞ്ഞ ദശകത്തില്‍ ട്രാക്ക് പുതുക്കല്‍, വൈദ്യുതീകരണം, കവച് ആന്റി-കൊളി ഷന്‍ സിസ്റ്റം എന്നിവയുള്‍പ്പെടെ സുരക്ഷയ്ക്കായി റെയില്‍വേ 1.78 ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. തല്‍ഫലമായി,  ട്രെയിന്‍ അപകടങ്ങള്‍ 2014-15ല്‍ 135 ആയിരുന്നത് 2025-26 ആയപ്പോഴേയ്ക്കും വെറും 10 ആയി കുറഞ്ഞു. ഈ മെച്ചപ്പെടുത്തലുകള്‍ക്ക് സ്ഥിരമായ വരുമാന സ്രോതസ്സുകള്‍ ആവശ്യമാണ്. വെറും നാമമാത്രമായ നിലയിലുള്ള നിരക്ക് ഭേദഗതികള്‍ വരുത്തുമ്പോഴും ഇന്ത്യന്‍ റെയില്‍ യാത്രാ നിരക്കുകള്‍ ലോകത്തില്‍ തന്നെ ഏറ്റവും കുറവാണെന്ന യാഥാര്‍ത്ഥ്യം കൂടി തിരിച്ചറിയേണ്ടതുണ്ട്. 

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ പോലും ഇവിടുത്തേക്കാള്‍ കൂടിയ യാത്രാ നിരക്കുകളാണ് ഈടാക്കുന്നത്.  350 കിലോമീറ്റര്‍ യാത്രയ്ക്ക് ഇന്ത്യയില്‍ 122-123 രൂപ ചിലവാകുമ്പോൾ പാകിസ്ഥാനില്‍ 436 ഉം ബംഗ്ലാദേശില്‍ 323 ഉം ശ്രീലങ്കയില്‍ 413 ഉം ആണ് യാത്രാ നിരക്ക്. രാജ്യത്തെ നിലവിലെ ട്രെയിന്‍ യാത്രാ നിരക്കും സമീപ രാജ്യങ്ങളിലെ നിലവിലുള്ള നിരക്കുകളു മായി താരതമ്യം ചെയ്യാന്‍ പോലും ‘ജനവിരുദ്ധ’-മെന്ന് ആക്രോശിക്കുന്ന കോണ്‍ഗ്രസിന് കഴിയുന്നില്ല.

2014-ല്‍ 248 കിലോമീറ്ററായിരുന്ന മെട്രോ ശൃംഖല ഇന്ന് 1,090 കിലോമീറ്ററായി വികസിച്ചിട്ടും, സബര്‍ബന്‍ നിരക്കുകളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. ദിവസ വേതനക്കാ രെയും ഓഫീസ് യാത്രക്കാരെയും സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്.

എന്‍ഡിഎ ദീര്‍ഘകാല മൂല്യം നല്‍കുന്നു

റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘകാല വികസന പദ്ധതികളാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്. അതിനനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയനിറം നോക്കാതെ നടന്നുവരുന്നത്. 

യുപിഎ-2 ഭരണകാലത്ത്, ട്രെയിന്‍ നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചു. കിലോമീറ്ററിന് 10 പൈസ വരെയും ചില സന്ദര്‍ഭങ്ങളില്‍ കിലോമീറ്ററിന് 30 പൈസ വരെയും വര്‍ധിപ്പിക്കുകയുണ്ടായി. ഇത് എല്ലാ യാത്രക്കാരെയും ഒരുപോലെ ബാധിച്ചു. ഇതിനു വിപരീതമായി, എന്‍ഡിഎ ഭരണകാലത്ത് 11 വര്‍ഷത്തിനിടെ നാല് തവണ നാമമാത്രമായ നിരക്ക് പരിഷ്‌കരണം മാത്രമാണ് നടന്നത്. ഇത് ലക്ഷ്യമിടുന്നത് വര്‍ദ്ധിച്ചുവരുന്ന ചെലവുകളെ മറികടക്കുന്നതിനാണ്.

റെയില്‍ വികസനത്തിന് പ്രതിദിനം ചെലവുകള്‍ വര്‍ധിച്ചു വരികയാണ്. അത് കാണാതെ പോകാന്‍ കഴിയുന്നതല്ല. അധികമായി വരുന്ന ചെലവുകള്‍ക്ക് ആവശ്യമായ ധനസമാഹരണം നിരക്ക് വര്‍ധനയിലൂടെയല്ലാതെ സാധ്യമല്ലെന്നത് അറിഞ്ഞുതന്നെയാണ് രാഷ്ട്രീയ ലാഭം കൊയ്യാനാകുമോയെന്ന ലക്ഷ്യത്തിലുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍.

2012 – 13 ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ റെയില്‍ യാത്രാനിരക്കില്‍ കിലോമീറ്ററിന് 10 പൈസയുടെ കുത്തനെയുള്ള വര്‍ദ്ധന വാണ് ഏര്‍പ്പെടുത്തിയത്. 2025ല്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച കിലോമീറ്ററിന് 1 പൈസയുടെ മിതമായ വര്‍ദ്ധനവിനേക്കാള്‍ പത്തിരട്ടി കൂടുതലായിരുന്നു അത്. യാത്രക്കാരന് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചവരാണ് ഇന്ന് തെരുവില്‍ മോദി സര്‍ക്കാരിനെതിരെ ഹാലിളകള്‍ നടത്തുന്നതെന്നതാണ് വിരോധാഭാസം.

റെയില്‍വേയെ നഷ്ടത്തിലാക്കിയ യുപിഎ

യുപിഎ ഭരണത്തില്‍ 9 വര്‍ഷത്തേക്ക് (2004-13) യാത്രാ നിരക്കുകള്‍ മരവിപ്പിച്ച് റെയില്‍വേയെ നഷ്ടത്തിലാക്കി. ഒരു രൂപയ്ക്ക് 57 പൈസ മാത്രമാണ് വീണ്ടെടുക്കപ്പെട്ടത്. ഇതോടെ 2014 ആയപ്പോഴേക്കും നഷ്ടം 30,000 കോടിയിലേക്ക് എത്തി. യുപിഎ സര്‍ക്കാരിന്റെ കീഴിലുള്ള നിരക്ക് മരവിപ്പിക്കല്‍ യാത്രക്കാരോടുള്ള അനുകമ്പയോ ക്ഷേമമോ ആയിരുന്നില്ല. പകരം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കിയത്. ഇതിലൂടെ 70,000 കോടി രൂപയുടെ വരുമാനവും, സുരക്ഷ, കവചം, സ്റ്റേഷനുകള്‍ എന്നിവയ്ക്ക് ധനസഹായം നല്‍കാന്‍ കഴിയുമായിരുന്ന പണമാണ് നശിപ്പിച്ചത്.

എന്‍ഡിഎ ഭരണത്തിലെത്തിയതിന് ശേഷമാണ് റെയിൽവേയെ നഷ്ടത്തിന്റെ പടുകുഴിയില്‍ നിന്നും കരകയറ്റുന്നതിനുള്ള മാര്‍ഗങ്ങൾ ആവിഷ്‌ക്കരിച്ചത്. കാലപ്പഴക്കം വന്ന ബോഗികളെല്ലാം കുറ്റമറ നിലയില്‍ പരിഷ്‌ക്കരിച്ച് യാത്രക്കാരെ ട്രെയിൻ യാത്രയിലേക്ക് ആകര്‍ഷിച്ചു. ഏതാണ്ട് 12,000ത്തോളം  ബോഗികളാണ് പരിഷ്‌ക്കരിച്ചത്. യുപിഎ സർക്കാർ ഒരിക്കലും നേടിയിട്ടില്ലാത്ത കാര്യക്ഷമത യുടെ ഉന്നതിയാണിത്. ഇന്ന്, ഇന്ത്യൻ റെയില്‍വേ ഉയര്‍ന്ന നിലവാരത്തിലാണ്. മികച്ചതും സമൂലമായി മെച്ചപ്പെട്ടതുമായ ആസൂത്രണമാണ് ഇതിന് വഴിവെച്ചത്.

അമൃത് ഭാരതിന് കീഴില്‍ 1,337-ലധികം സ്റ്റേഷനുകള്‍ നവീകരിച്ചു, 100ലധികം ഗതിശക്തി ടെര്‍മിനലുകള്‍. എന്‍ഡിഎ സര്‍ക്കാര്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി ഒരുക്കിയത് ലോകോത്തര സൗകര്യങ്ങ ളാണ്.  ഇന്ത്യന്‍ റെയില്‍വേയെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന മോദി സര്‍ക്കാരിന്റെ ദര്‍ശനമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാന്‍ കഴിഞ്ഞ ഒരു പതറ്റാണ്ടിനുള്ളില്‍ കഴിഞ്ഞു. വൃത്തി യും വെടിപ്പും റെയില്‍വേ സ്‌റ്റേഷനു കളില്‍ യാത്രക്കാര്‍ക്ക് നേരിട്ട് ദര്‍ശിക്കാനായി.

യുപിഎ ഭരണകാലത്ത് 1,711 ട്രെയിന്‍ അപകടങ്ങളാണ് ഉണ്ടായത്. ഇതിലൂടെ  2,453 ജീവനുകള്‍ നഷ്ടപ്പെട്ടു. എന്‍ഡിഎ ഭരണകാലത്ത് അപകടങ്ങള്‍ 95% കുറഞ്ഞു, പാളം തെറ്റലുകള്‍ പകുതിയായി, ആവശ്യമായ സുരക്ഷ എല്ലാരംഗത്തും കൈവരിക്കാനായി. ഇത് ട്രാക്കുകളില്‍ ദൃശ്യമാണ്.

യുപിഎ സര്‍ക്കാര്‍  യാത്രക്കാര്‍ക്ക് സബ്സിഡി നല്‍കാന്‍ ചരക്ക് നിര്‍ബന്ധിതമാക്കി, ഇത് ഇന്ത്യയുടെ ഇതിനകം ചോരുന്ന ലോജിസ്റ്റിക്‌സ് മേഖലയെ ബാധിച്ചു. എന്നാല്‍ എന്‍ഡിഎയുടെ കാലിബ്രേറ്റഡ് വര്‍ദ്ധനകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ സന്തുലിതാവസ്ഥ പുനഃസ്ഥാപിച്ചു. വര്‍ദ്ധിച്ചുവരുന്ന റെയില്‍വേ ചെലവുകളെ സൂഷ്മതയോടെ കൈകാര്യം ചെയ്യാനും എന്‍ഡിഎ സര്‍ക്കാറിനു കഴിഞ്ഞു. 

1.15 ലക്ഷം കോടി ശമ്പളം, 60,000 കോടി പെന്‍ഷനുകള്‍ തുടങ്ങിയവയില്‍ ഒരുവിധ വെട്ടിക്കുറയ്ക്കലുകളും വരുത്താതെയാണ് എന്‍ഡിഎ സര്‍ക്കാര്‍ റെയിൽവേയുടെ കാര്യത്തിൽ ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്ന്
നാമമാത്രമായ നിരക്ക് വർധനയിൽ കൂടി ലഭിക്കുന്ന വരുമാനം സുരക്ഷാ നടപടികള്‍ക്ക് ധനസഹായം നല്‍കാനാണ് വിനിയോഗിക്കപ്പെടുക. സുരക്ഷാ കവചം ശക്തിപ്പെടുത്തുന്നതിലൂടെ ആയിരക്കണ ക്കിന് ജീവന്‍ ഇതിനകം രക്ഷിക്കാനായി. റെയില്‍വേ നവീകരണ ബജറ്റ് 2026 സാമ്പ ത്തിക വര്‍ഷത്തില്‍ 2.52 ലക്ഷം കോടിയാ യി ഉയര്‍ന്നു. കഴിഞ്ഞ10 വര്‍ഷത്തിനുള്ളില്‍ എന്‍ഡിഎയ്ക്ക് കീഴില്‍ 768% വര്‍ദ്ധനവാ ണ് നവീകരണത്തില്‍ വന്നത്.

കോണ്‍ഗ്രസിന്റേത് സാമ്പത്തിക ആസൂത്രണമില്ലായ്മ

കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍, സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ മെട്രോ നിരക്കുകള്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ പോലുള്ള അടിസ്ഥാന സിവില്‍ സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ പോലും വര്‍ദ്ധിപ്പിച്ചു. ഇവ പ്രീമിയം സേവനങ്ങളല്ല, മറിച്ച് അവശ്യ പൗരാവകാശങ്ങളാണ്. മോശം സാമ്പത്തി ക ആസൂത്രണവും കോണ്‍ഗ്രസിന്റെ വിനാശകരമായ നയങ്ങളുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ഇക്കൂട്ടരാണ്  പൗരന്മാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നുവെന്ന് വിളിച്ചുകൂവി എന്‍ഡിഎ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്.
കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലുള്ള സാമ്പത്തിക തകര്‍ച്ചയുടെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ് ഹിമാചല്‍ പ്രദേശ്. സംസ്ഥാനത്തിന് ഫണ്ടുകള്‍ തീര്‍ന്നുപോയതോടെ, സര്‍ക്കാര്‍ ‘ടോയ്ലറ്റ് നികുതി’ പോലുള്ള യുക്തിരഹിതമായ ലെവികള്‍ അവലംബിച്ചു, ഇത് ഭരണത്തേക്കാള്‍ നിരാശയെയാണ് തുറന്നുകാട്ടിയത്.

അത്തരമൊരു പാര്‍ട്ടിയാണ് ഇപ്പോള്‍ ട്രെയിന്‍ യാത്രയിൽ നിരക്കെന്ന് പറഞ്ഞ് ഒരു ഭ്രാന്ത് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ, ഇതൊന്നും യാത്രക്കാരില്‍ ഒരുവിധത്തിലുമുള്ള സ്വാധീനവും ചെലുത്തുകയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
എന്‍ഡിഎ യുടെ കീഴില്‍, പരിമിതമായ നിരക്ക് യുക്തിസഹീകരണം ദൃശ്യമായ പരിവര്‍ത്തനം, വൃത്തിയുള്ള സ്റ്റേഷനുകള്‍, ആധുനിക ട്രെയിനുകള്‍, മെച്ചപ്പെട്ട സമയനിഷ്ഠ, മെച്ചപ്പെട്ട സുരക്ഷ, മികച്ച യാത്രാ അനുഭവം എന്നിവയ്ക്ക് ശേഷമാണ് വരുന്നത്.

പുരോഗതിക്കായി പണം നല്‍കുന്നതിനും പരാജയത്തിന് പണം നല്‍കുന്നതിനും ഇടയിലുള്ള വ്യത്യാസം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. നല്ല സേവനങ്ങള്‍ക്ക് പണം നല്‍കാന്‍ അവര്‍ തയ്യാറാണ്, ഒരു പ്രചാരണത്തിനും ജീവിച്ചിരിക്കുന്ന യാഥാര്‍ത്ഥ്യത്തെ മറികടക്കാന്‍ കഴിയില്ല.

സര്‍ക്കാര്‍ ദൃശ്യവും ഫലപ്രദവുമായ ഇടപെടലുകള്‍ നടത്തുമ്പോള്‍ മികച്ച സേവനങ്ങള്‍ക്കായി ജനങ്ങള്‍ പണം നല്‍കാന്‍ തയ്യാറാണ്. വൃത്തിയുള്ള സ്റ്റേഷനുകള്‍, അത്യാധുനിക ട്രെയിനുകള്‍, കൃത്യസമയത്ത് എത്തിച്ചേരലും പുറപ്പെടലും, മെച്ചപ്പെട്ട സുരക്ഷയും യാത്രക്കാരുടെ സൗകര്യവും, മെച്ചപ്പെട്ട ശുചിത്വവും സൗകര്യങ്ങളും എന്നിവയാല്‍, കഴിഞ്ഞ ദശകത്തില്‍ ഇന്ത്യന്‍ റെയില്‍വേ യഥാര്‍ത്ഥത്തില്‍ ഒരു നവീകരണത്തിന് വിധേയമായി. അത് അനുഭവഭേദ്യവുമാണ്.
ചരിത്രത്തില്‍ ആദ്യമായി, കശ്മീര്‍ താഴ്വര ഒരു റെയില്‍വേ ശൃംഖല വഴി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റെടുത്ത ഏറ്റവും അഭിലഷണീയമായ റെയില്‍വേ പദ്ധതിയാണ്.

ഉദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക്. പരുക്കന്‍ ഹിമാലയത്തിലൂടെ 272 കിലോമീറ്റര്‍ നീളമുള്ള ഈ പദ്ധതി 43,780 കോടി ചെലവഴിച്ചാണ് നിര്‍മ്മിച്ചത്. 119 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന 36 തുരങ്കങ്ങളും താഴ്വരകളും വരമ്പുകളും പര്‍വതനിരകളും ബന്ധിപ്പിക്കുന്ന 943 പാലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍ പാലമായ ചെനാബ് പാലം ഈ അടിസ്ഥാന സൗകര്യങ്ങളുടെ ഒരു പ്രധാന ഭാഗമാണ്.

2014 മുതല്‍, വടക്കുകിഴക്കന്‍ ഇന്ത്യയിലേക്കുള്ള റെയില്‍വേ വിഹിതം അഞ്ച് മടങ്ങ് വര്‍ദ്ധിച്ച് 62,477 കോടിയിലെത്തി. ഇതില്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് 10,440 കോടി നീക്കിവച്ചിട്ടുണ്ട്. എന്‍ഡിഎ ഭരണകാലത്ത് ആദ്യമായി മിസോറാമില്‍ റെയില്‍വേ കണക്റ്റിവിറ്റി അനുഭവപ്പെട്ടു. 77,000 കോടി രൂപയുടെ പദ്ധതികള്‍ പുരോഗമിക്കുന്ന തോടെ, ചരിത്രത്തിലെ ഏറ്റവും വലിയ റെയില്‍ നിക്ഷേപ തരംഗമാണ് ഈ മേഖല കാണുന്നത്.

ഈ കുതിപ്പുകളെ ഇകഴ്ത്തി കാണിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ഒരു വിധത്തിലും വിലപ്പോവില്ല.  ഇന്ത്യന്‍ റെയില്‍വേ ഒരു പ്രധാന ആഗോള കയറ്റുമതിക്കാരനായി അതിവേഗം ഉയര്‍ന്നു കഴിഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് സംരംഭങ്ങള്‍ക്ക് കീഴില്‍, റെയില്‍വേ ഇപ്പോള്‍ ഓസ്ട്രേലിയ, മൊസാംബിക്ക്, യുകെ, ഗിനിയ തുടങ്ങിയ 16-ലധികം രാജ്യങ്ങളിലേക്ക് കോച്ചുകള്‍, ലോക്കോമോട്ടീവുകള്‍, ബോഗികള്‍, പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്നു.

ആഗോള വിതരണ ശൃംഖലയിലെ ഒരു പ്രധാനിയായി ഇന്ത്യന്‍ റെയില്‍വേ സ്വയം സ്ഥാനം നേടിയെടുക്കുകയാണ്.
ഒരുകാലത്ത് പേടിസ്വപ്‌നമായിരുന്ന ട്രെയിന്‍ യാത്ര ഇപ്പോള്‍ ഇന്ത്യന്‍ പൊതുജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു അനുഭവമായി മാറിയിരിക്കുന്നു.

ദീര്‍ഘദൂര ട്രെയിനുകളില്‍ കുറഞ്ഞതും പരിമിതവുമായ നിരക്ക് വര്‍ദ്ധനവ്, നിരക്കുകളില്‍ ഒരു വര്‍ധനവുമില്ലാതെ നഗര കണക്റ്റിവിറ്റിയും നെറ്റ്വര്‍ക്കും വികസിപ്പിക്കുന്നത് ദൃശ്യവും അനുഭവപരവുമാണ്.  നിരാശരായ പ്രതിപക്ഷത്തിന്റെ നുണകളും പ്രചാരണങ്ങളും ഇന്ത്യന്‍ ജനതയുടെ പ്രായോഗികവും ജീവിച്ചിരിക്കുന്നതുമായ യാഥാര്‍ത്ഥ്യങ്ങളെ മാറ്റാന്‍ പോകുന്നില്ല.

ബിജെപി സര്‍ക്കാരിന്റെ പ്രായോഗികവും ഭാവിയിലേക്കുള്ളതുമായ നയങ്ങളും ദീര്‍ഘവീക്ഷണമുള്ള തീരുമാനങ്ങളും മൂലമാണ് ഇന്ത്യന്‍ റെയില്‍വേയുടെ ദ്രുതഗതിയിലുള്ള പരിവര്‍ത്തനവും നൂതനമായ ആധുനികവല്‍ക്കരണവും സാധ്യമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!