പത്തനംതിട്ട : മല്ലപ്പള്ളിയിൽ വീണ്ടും സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയി. സ്ഥലത്ത് ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് ഗ്രാനൈറ്റ് മോഷണം നടക്കുന്നത്.
കഴിഞ്ഞ ദിവസം മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയിരുന്നു. പിന്നാലെ ഇന്നലെ മല്ലപ്പള്ളി മാർത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിലും മോഷണം നടന്നു. ഇതോടെ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമായിരിക്കുകയാണ്.
കുടുംബ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് സ്ലാബ് ആണ് കള്ളൻ കൊണ്ടുപോയത്. സംഭവത്തിൽ പള്ളി അധികൃതർ പോലീസിൽ പരാതി നൽകി.
