തമിഴ് സൂപ്പർസ്റ്റാർ വിജയ്‌യുടെ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് നടിയും നർത്തകിയുമായ അന്ന പ്രസാദ്. സുഹൃത്ത് പാർവതിക്കൊപ്പമുള്ള അന്നയുടെ ഡാൻസ് റീൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ‘അഴകിയ തമിഴ് മകൻ’ എന്ന ചിത്രത്തിലെ ജനപ്രിയ ഗാനമായ ‘മധുരയ്ക്ക് പോകാതെടീ’ എന്ന ട്രാക്കിനാണ് ഇരുവരും നൃത്തം ചെയ്തിരിക്കുന്നത്. എ ആർ റഹ്മാൻ ഒരുക്കിയ സംഗീതത്തിൽ ബെന്നി ദയാൽ, അർച്ചിത, ദർശന എന്നിവർ ആലപിച്ച ഗാനമാണിത്.
മഞ്ഞയും ചുവപ്പും കറുപ്പും നിറങ്ങൾ ചേർന്ന ദാവണിയിൽ മനോഹരമായ ചുവടുകളുമായാണ് അന്ന വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പാട്ടിന്റെ താളത്തിനൊത്ത് അന്നയും പാർവതിയും അവതരിപ്പിച്ച നൃത്തത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇടയ്ക്കിടെ വ്യത്യസ്തമായ ഡാൻസ് റീലുകളിലൂടെ ആരാധകരുടെ ശ്രദ്ധ നേടുന്ന അന്നയുടെ പുതിയ വീഡിയോയും ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. “അടിപൊളി പ്രകടനം” എന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അന്ന പ്രസാദ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഷോയുടെ മൂന്നാം സീസണിൽ റണ്ണർ അപ്പായ അന്ന മികച്ച നർത്തകി കൂടിയാണ്. പിന്നീട് ഇന്നസെന്റ് എന്ന ചിത്രത്തിലും അന്ന പ്രധാന വേഷത്തിലെത്തി.
