ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയത് പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

എറണാകുളം : ആലുവയിൽ നിന്നും കാണാതായ 12കാരിയെ കണ്ടെത്തി. പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ആലുവ പൊലീസ് സംഘം പൂനെയിൽ എത്തിയിരുന്നു.

തുടർന്ന് റെയിൽവേ പൊലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ആണ് കുട്ടിയെ കിട്ടിയത്. ആലുവ പൊലീസ് കുട്ടിയുമായി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ തിരികെ കിട്ടിയത്.

സുഹൃത്തിനൊപ്പമാണ് കുട്ടി പോയതെന്നാണ് വിവരം. ഇൻസ്റ്റഗ്രാം വഴി സുഹൃത്തിന്റെ ഫോൺ ട്രേസ് ചെയ്താണ് കണ്ടെത്തിയത്. നിസാമുദ്ദീൻ എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ കാണാതാകുന്നത്. കൂട്ടുകാരിയുടെ കൈയില്‍ നിന്ന് പുസ്തകം വാങ്ങാന്‍ എന്ന് പറഞ്ഞായിരുന്നു പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!