ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിര്‍ത്തിയില്‍ ഒഴിഞ്ഞ ഭീകര ക്യാമ്പുകൾ വീണ്ടും സജീവമാക്കുന്നു

ശ്രീനഗർ : ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഒഴിഞ്ഞ ഭീകര ക്യാമ്പുകൾ വീണ്ടും സജീവമാക്കുന്നു. ജമ്മുകശ്മീരിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ഒഴിഞ്ഞ പോയ 9 ക്യാമ്പുകൾ ജയ്ഷേ മുഹമ്മദ് വീണ്ടും സജീവമാക്കി. ബിഎസ്എഫിൻ്റ നിരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ചോബാര, ദലുവാലി, മസ്ത്പൂർ, സർജ്വാൽ തുടങ്ങിയ മേഖലകളിലെ ക്യാമ്പുകളാണ് സജീവമായത്. നുഴഞ്ഞുകയറ്റശ്രമം ഉണ്ടായാൽ കർശന നടപടിയെന്ന് സുരക്ഷാസേന മുന്നറിയിപ്പ് നല്‍കി. അതിർത്തി ഗ്രാമങ്ങളിൽ കനത്ത  പരിശോധന സുരക്ഷാസേന നടത്തിയിരുന്നു. ജാഗ്രത പാലിക്കാൻ നിർദ്ദേശം. നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!