കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും 99,000 രൂപ കടന്ന് കുതിച്ചു. ഇന്ന് പവന് 800 രൂപ വർദ്ധിച്ചതോടെയാണ് വീണ്ടും റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുമെന്ന തോന്നൽ സൃഷ്ടിച്ചത്. 99,200 രൂപയാണ് ഇന്നത്തെ പവൻ വില. 15ന് രേഖപ്പെടുത്തിയ 99,280 രൂപയാണ് സർവകാല റെക്കോർഡ്. സ്വർണവില ഒരു ലക്ഷം കടന്ന് കുതിക്കുമോ എന്ന ആകാംക്ഷയിലാണ് വിപണി.
ശനിയാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഗ്രാമിന് 100 രൂപയാണ് വർദ്ധിച്ചത്. 12,400 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 95,680 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയ സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് ദൃശ്യമായത്.
സ്വർണവില ഒരു ലക്ഷം തൊടുമോ?, ഒറ്റയടിക്ക് വർദ്ധിച്ചത്…
