തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ നാളെ…


തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ നാളെ ( 21) രാവിലെ പത്തിന് നടക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലും തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിര്‍ന്ന അംഗത്തിന് വരണാധികാരി സത്യപ്രതിജ്ഞ  ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് ഈ അംഗം മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കും.

കോട്ടയം ജില്ലാ പഞ്ചായത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം കാഞ്ഞിരപ്പള്ളി ഡിവിഷനെ പ്രതിനിധീകരിക്കുന്ന തോമസ് കുന്നപ്പള്ളിക്ക് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ പഞ്ചായത്ത് ഹാളിലാണ് ചടങ്ങ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!