തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് തീയതിയും സമയവും കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി (60) അന്തരിച്ചു. ആറ്റുകാല്‍ എബിഎച്ച്ആര്‍എ (12) കാര്‍ത്തികയില്‍ താമസിച്ചിരുന്ന വിജയന്‍ നമ്പൂതിരിയാണ് കഴിഞ്ഞ 30 വര്‍ഷമായി ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് തീയതിയും സമയവും കുറിച്ചിരുന്നത്.
തിരുവനന്തപുരത്തെ വീട്ടില്‍ കുഴഞ്ഞുവീണാണ് മരണം. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1990ല്‍ ആണ് പാലക്കാട് കോട്ടായിയില്‍ നിന്ന് ആറ്റുകാലില്‍ എത്തിയത്. പിന്നീട് ഇവിടെ സ്ഥിരതാമസമാക്കി. കോട്ടായി ആട്ടീരി മൂത്തേടത്തു മനയാണ് ഇല്ലം. ആറ്റുകാല്‍ ക്ഷേത്രത്തിനടുത്ത് താമസിച്ച് ജ്യോത്സ്യനായി തുടരുകയായിരുന്നു. ഭാര്യ: സവിത അന്തര്‍ജനം. മക്കള്‍: ജി എന്‍ ആരഭി (സ്വകാര്യ കമ്പനി ജീവനക്കാരി), ജി എന്‍ അദ്വൈത് (മര്‍ച്ചന്റ് നേവി).
