ശബരിമല : പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ വരെ പിഴ. പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി. ശബരിമല എ ഡി എം ആണ് ഉത്തരവ് പുറത്തിറക്കിയത്.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വസ്ത്രം ഉപേക്ഷിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ദിവസവും ടൺ കണക്കിന് വസ്ത്രങ്ങളാണ് പമ്പയിൽ നിന്ന് നീക്കേണ്ടി വരുന്നത്.
പമ്പാ ഡ്യൂട്ടി മജിസ്ട്രേറ്റ്, സ്പെഷ്യൽ ഓഫീസർ, പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പിഴ ഈടാക്കാൻ അധികാരം. ഇന്ന് മുതൽ രണ്ടു മാസത്തേക്കാണ് നിരോധന ഉത്തരവ്.
