ദേശീയ പതാകയോട് അനാദരവ്; പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി

പത്തനംതിട്ട : ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാണ് പരാതി.

കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ദേശീയ പതാകകൾ സൂക്ഷിക്കാതെ കൂട്ടിയിട്ടിരിക്കുന്നു എന്നാണ് ആക്ഷേപം. സംഭവത്തിൽ കോൺഗ്രസ് മലയാലപ്പുഴ പോലീസിൽ പരാതി നൽകി.

മാലിന്യ കൂമ്പാരത്തിന് സമീപമാണ് ദേശീയ പതാക കൂട്ടിയിട്ടിരിക്കുന്നത്. അതേസമയം, ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല. ഉത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!