പാലാ : കരിങ്ങോഴക്കൽ രാഷ്ട്രീയ കുടുംബത്തിലെ തറവാട്ട് കാരണവത്തി കുട്ടിയമ്മ മാണി വോട്ട് ചെയ്യാനെത്തി . വോട്ടിന് പോവേണ്ടേയെന്ന് പേരക്കുട്ടികൾ ചോദിക്കുമ്പോൾ തികഞ്ഞ ആവേശം പ്രകടിപ്പിക്കുന്ന കുട്ടിയമ്മ മാണി വോട്ട് ചെയ്യാനുള്ള ഒരുക്കങ്ങൾ ഇന്നലെ തന്നെ തുടങ്ങിയിരുന്നു.
രാവിലെ മകൻ ജോസ് കെ മാണിയും, കുടുംബവും വോട്ട് ചെയ്യാൻ പോയിരുന്നെങ്കിലും രാവിലെയുള്ള തണുപ്പ് കാരണം വോട്ട് ചെയ്യാൻ പോകുന്നത് ഉച്ചയ്ക്കാക്കി. കെ എം മാണിയുടെ പഴയ ആ കാറിൽ ചില പ്രത്യേക സ്ഥലത്ത് കൈപ്പിടികൾ ഉണ്ടായിരുന്നു. ആ കൈപ്പിടികളിൽ പിടിച്ചാണ് കുട്ടിയമ്മ മാണി കാറിൽ നിന്നും ഇറങ്ങിയത്.
വീൽ ചെയറിൽ എത്തിയ അമ്മായിയമ്മയെ വോട്ട് ചെയ്യാനായി നിഷാ ജോസ് കെ മാണിയും, പേരക്കുട്ടി ഋതികയും സഹായിച്ചു. തുടർന്ന് അൽഫോൻസാ കോളേജിൽ നിന്നും വീൽ ചെയറിൽ തന്നെ പുറത്തിറങ്ങി. മരുമകൻ കെവിനും കുഞ്ഞു മാണിയും വളരെ സ്ട്രോങ്ങായി സഹായത്തിനുണ്ടായിരുന്നു.
