കെ.ആർ. നാരായണൻ മെമ്മോറിയൽ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാനെത്തിയ മന്നം ബാല സമാജം കുട്ടികളെ എസ്എഫ്ഐ ക്കാർ ഇറക്കിവിട്ടു

കോട്ടയം: പള്ളിക്കത്തോട് തെക്കുംതല കെ.ആർ. നാരായണൻ മെമ്മോറിയൽ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എസ് എഫ് ഐ വിദ്യാർത്ഥികളുടെ തെമ്മാടിത്തരം. ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുന്നതിനായി മുൻകൂട്ടി അനുമതി വാങ്ങി എത്തിയ കുട്ടികളെ അവിടെ നിന്നും ഇറക്കി വിട്ടു.

പാമ്പാടി 215-ആം നമ്പർ  എൻഎസ്എസ് കരയോഗത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മന്നം ബാലസമാജത്തിലെ കുട്ടികളാണ് അപമാനിക്കപ്പെട്ടത് . ഇൻസ്റ്റിറ്റ്യൂട്ടിലെ ഡമോൺസ്ട്രേഷൻ ഹാളിൽ കുട്ടികൾക്ക് ഡയറക്ടർ ക്ലാസ് എടുത്തുകൊണ്ടിരി ക്കെയാണ് ഒരു സംഘം എസ്എഫ്ഐ വിദ്യാർത്ഥികൾ എത്തി തടസ്സപ്പെടു ത്തിയത്. ഇത് കണ്ട് കുട്ടികൾ ഭയപ്പെട്ടു. ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രവർത്തനം കുട്ടികൾക്ക് മനസ്സിലാക്കാനുമായില്ല. തുടർന്ന് ഒപ്പമുണ്ടായിരുന്ന കരയോഗം ഭാരവാഹികളുമായി  അവർ ഹാളിന് പുറത്തേക്കിറങ്ങി.

മന്നം ബാലസമാജത്തിലെ അംഗങ്ങൾക്ക് ക്ലാസ് പറ്റില്ലെന്ന് പറഞ്ഞായിരുന്നു തടസ്സപ്പെടുത്തൽ.  സമുദായ സംഘടനകൾക്ക് ഇവിടെ പ്രവേശനം ഇല്ലെന്നും അവർ പറഞ്ഞു . അധികൃതരുടെ അനുമതിയോടെ എത്തിയവരെ തടയുന്നത് കരയോഗം ഭാരവാഹികൾ ചോദ്യം ചെയ്തതോടെ ഇവിടെ തങ്ങൾ തീരുമാനിക്കുന്നത് പോലെയേ കാര്യങ്ങൾ നടക്കുകയുള്ളൂ എന്ന നിലയിൽ ആയിരുന്നു മറുപടി.

വളരെയേറെ ആഹ്ലാദത്തോടെ എത്തിയ കുട്ടികൾ ഇവിടെനിന്നും  നിരാശരായാണ് മടങ്ങിയത് . സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി.

എസ്എഫ്ഐ നടപടിയിൽ ചാണ്ടി ഉമ്മൻ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കുട്ടികളെ തടഞ്ഞ് മടക്കിയ വിദ്യാർത്ഥികൾക്കെതിരെ നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!