കത്തോലിക്കാ സഭക്കും ദീപിക പത്രത്തിനുമെതിരെ ആഞ്ഞടിച്ച് ഷോൺ ജോർജ്

കോട്ടയം : കത്തോലിക്കാ സഭക്കും ദീപിക പത്രത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ്.

സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ, തിരിച്ചും നിലപാട് മറ്റേണ്ടി വരും. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്. ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്.

കെ സി വേണുഗോപാലിനെയും, ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി ? എഫ്സിആർഎ ബില്ല് മാറ്റിവച്ചത് ഞങ്ങളുടെ സമ്മർദപ്രകാരമാണ് . ഇതിന് മുമ്പും  സഭ  ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നപ്പോൾ അവിടെയെല്ലാം മുൻനിരയിൽ എത്തി പരിഹാരം ഉണ്ടാക്കിയത് താനും ബിജെപി നേതൃത്വമാണ്.

എന്നിട്ടും തെരഞ്ഞെടുപ്പ് ദിവസം പോലും ബിജെപി ക്കെതിരെ വോട്ട് ചെയ്യണമെന്ന് പരോക്ഷ സൂചനകൾ നൽകുന്ന ലേഖനങ്ങളും റിപ്പോർട്ടുകളുമാണ് സഭയുടെ മുഖപത്രമായ ദീപിക നൽകിയത്. സഭയ്ക്ക് തങ്ങളെ വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!